ErnakulamKeralaNattuvarthaLatest NewsNewsCrime

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: അഞ്ച് യാത്രക്കാരില്‍ നിന്നായി അഞ്ചര കിലോഗ്രാം സ്വര്‍ണം പിടികൂടി

മൂന്നുപേരില്‍ നിന്നായി 335ഗ്രാം സ്വര്‍ണവും ഒരാളില്‍ നിന്ന് 1100ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ പിടികൂടിയത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി അഞ്ചര കിലോഗ്രാം സ്വര്‍ണം പിടികൂടി. കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചെന്നൈയില്‍ നിന്ന് യാത്രക്കാരായി കയറി സ്വര്‍ണം കടത്തിയ 4 പേരും ദുബായില്‍ നിന്ന് സ്വര്‍ണവുമായെത്തിയ കാസര്‍കോട് സ്വദേശി സറീന അബ്ദു എന്നിങ്ങനെ അഞ്ചു പേരാണ് പിടിയിലായത്.

വിദേശത്ത് നിന്ന് സ്വര്‍ണവുമായെത്തിയ യാത്രക്കാരനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ചെന്നൈയില്‍ നിന്ന് കയറിയ നാലു പേരും സ്വര്‍ണം വാങ്ങിയത്. ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവന്ന മൂന്നുപേരില്‍ നിന്നായി 335ഗ്രാം സ്വര്‍ണവും ഒരാളില്‍ നിന്ന് 1100ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ പിടികൂടിയത്.

ദുബായില്‍ നിന്ന് എത്തിയ സറീന അബ്ദുവില്‍ നിന്ന് 3250 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

shortlink

Related Articles

Post Your Comments


Back to top button