Latest NewsNewsIndia

തീവ്രവാദത്തിന് തടയിടാൻ ശക്തമായ നീക്കങ്ങളുമായി എന്‍ഐഎ: രണ്ട് ദിവസത്തിനിടെ പിടികൂടിയത് ഒന്‍പത് ഭീകരന്മാരെ

ശ്രീനഗര്‍: തീവ്രവാദങ്ങൾക്ക് തടയിടാൻ അതിർത്തികളിൽ ശക്തമായ നീക്കങ്ങളുമായി എന്‍ഐഎ. രണ്ട് ദിവസത്തിനിടെ ഒന്‍പത് ഭീകരരെയാണ് സംഘം പിടികൂടിയത്. കശ്മീരിലും ഡല്‍ഹിയിലും ഉള്‍പ്പെടെ വിവിധ ഇടങ്ങളിലായി എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍ നിന്ന് രാജ്യവിരുദ്ധ രേഖകളും മറ്റും അന്വേഷണ സംഘം കണ്ടെടുത്തിട്ടിട്ടുണ്ട്. ഇവരിൽ നിന്ന് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നിലവിൽ എന്‍ഐഎ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ഭീകരതയെ വേരോടെ തുടച്ചു മാറ്റുക എന്നതാണ് ലക്ഷ്യം.

Also Read:നവരാത്രിയും കോണ്ടവും തമ്മിൽ എന്താണ് ബന്ധം?: കോണ്ടത്തിന് നവരാത്രി ഡിസ്‌കൗണ്ട് കൊടുത്തതിനെതിരെ പ്രതിഷേധം

ജെയ്‌ഷെ മുഹമ്മദ്, ദി റസിസ്റ്റന്‍സ് ഫോഴ്‌സ്(ടിആര്‍എഫ്), ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍ തുടങ്ങിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകര സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് എൻ ഐ എ പിടികൂടിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടന്ന തെരച്ചിലിനിടയിലായിരുന്നു ഭീകരരെ കണ്ടെത്തിയത്.

മുഹമ്മദ് ഹനീഫ് ചിരാലു, ഹഫീസ്, ഓവൈസി ദാര്‍, മാതേന്‍ ബാത്, ആരിഫ് ഫറൂഖ് ഭാട്ട് എന്നിവരാണ് ബുധനാഴ്ച പിടിയിലായത്. ഇവരുടെ വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിനിടെ തീവ്രവാദ ബന്ധമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും ജിഹാദി രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. സംഭവത്തില്‍ രാജ്യവ്യാപകമായ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, രാജ്യത്തിന്റെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് എന്‍ഐഎ നീക്കം. സമഗ്രമായ അന്വേഷണത്തിലൂടെ കൂടുതൽ ആളുകളെ പിടികൂടാനും രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചു നീക്കാനുമാണ് എൻ ഐ ലക്ഷ്യം വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button