Latest NewsNewsIndia

‘ചരിത്രം പരിശോധിക്കുമ്പോള്‍, ഗോവയില്‍ ജയിച്ചാല്‍ കോണ്‍ഗ്രസിന് ഡല്‍ഹിയിലും ജയിക്കാം’: പി ചിദംബരം

2022ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ ഗോവയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പങ്കുവച്ചു

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിക്കാമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ തിരഞ്ഞെടുപ്പിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുമെന്ന് ഗോവ തിരഞ്ഞെടുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന പി. ചിദംബരം പറഞ്ഞു.

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഗോവ തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2007ല്‍ കോണ്‍ഗ്രസ് ഗോവയിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജയിച്ചപ്പോള്‍ 2012ല്‍ കോണ്‍ഗ്രസ് ഗോവയിലും 2014ലെ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗോവയിലും 2019ലെ പൊതുതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതായാണ് ചരിത്രമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം 2022ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ ഗോവയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പങ്കുവച്ചു. ഒപ്പം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button