KollamKeralaNattuvarthaNews

കടയ്ക്കലിൽ സംഘർഷം: മൂന്ന് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലം: കടയ്ക്കലിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും വെട്ടേറ്റു. മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ എസ്എച്ച്എം കോളജിന്  മുന്നിലാണ് സംഭവം. ആയുധ പൂജയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ബിജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോളേജിൽ ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button