Latest NewsUAENewsInternationalGulf

റാസൽഖൈമയിൽ നിന്നുള്ള തെരഞ്ഞെടുത്ത പാകിസ്താൻ സർവ്വീസുകൾക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ച് പിഐഎ

ദുബായ്: റാസ് അൽ ഖൈമയിൽ നിന്നും പാകിസ്താനിലെ പ്രധാന നഗരങ്ങളിലേക്ക് 100 ദിർഹം വരെ ആരംഭിക്കുന്ന പ്രത്യേക വിമാന നിരക്ക് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) പ്രഖ്യാപിച്ചു. റാസൽഖൈമയിൽ നിന്നുള്ള യാത്രക്കാർക്ക് ഇസ്ലാമാബാദിലേക്കും പെഷവാറിലേക്കും 100 ദിർഹം നിരക്കിന് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് പിഐഎ അറിയിച്ചു.

Read Also: പോലീസ് സ്റ്റേഷനിൽ കെണിയൊരുക്കി വീഴ്ത്താൻ കാത്തിരുന്നത് എന്നെ: ചർച്ചയായി വിനു വി ജോണിന്റെ വാക്കുകൾ

ഈ റൂട്ടുകളിൽ യാത്രക്കാർക്ക് 30 കിലോഗ്രാം സൗജന്യ ബാഗേജ് അലവൻസ് വഹിക്കാനും അനുവാദം നൽകിയിട്ടുണ്ട്. വടക്കൻ എമിറേറ്റായ റാസൽഖൈമയിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ആദ്യ എയർലൈനാണ് പിഐഎ. നിലവിൽ ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ റാസൽഖൈമയിൽ നിന്ന് വിവിധ പാകിസ്താൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

പാകിസ്താനിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പാസ് ട്രാക്ക് മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ് പോർട്ടൽ മുഖേന 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധനാ ഫലം നൽകണമെന്നാണ് നിർദ്ദേശം.

Read Also: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: അഞ്ച് യാത്രക്കാരില്‍ നിന്നായി അഞ്ചര കിലോഗ്രാം സ്വര്‍ണം പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button