KeralaLatest NewsNewsIndia

‘മുഖ്യമന്ത്രിയും മരുമോനും ചേര്‍ന്ന് സംസ്ഥാനം ഭരിക്കും, റിയാസിന്റെ പൊട്ടന്‍ഷ്യല്‍ എനര്‍ജി ആരാന്നറിയാല്ലോ’: എ ജയശങ്കര്‍

എംഎല്‍എമാര്‍ കരാറുകാരേയും കൂട്ടിവരേണ്ടതില്ലായെന്ന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍. മന്ത്രി പറഞ്ഞതില്‍ കാര്യമുണ്ടെന്നും ജി സുധാകരന്‍ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ പോലും കരാര്‍-ഉദ്യോഗസ്ഥ തല അഴിമതി തുടച്ചുനീക്കാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ലെന്നും എ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. തന്റെ നിലപാട് ആവർത്തിച്ച റിയാസിനെതിരെ ഇടത് എം.എൽ.എമാർ രംഗത്ത് വന്ന സംഭവത്തിൽ ജയശങ്കർ പ്രതികരണം അറിയിച്ചു. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റിയാസ് പറഞ്ഞതില്‍ കുറേ കാര്യങ്ങള്‍ ഉണ്ട്. കരാറുകാര്‍ പലതരത്തിലുള്ള കൊള്ളരുതായ്മകള്‍ ചെയ്യുന്നു, ശരിയായ രീതിയില്‍ മെറ്റലും മണലും ഉപയോഗിക്കാതെയാണ് റോഡ് പണി നടത്തുന്നത്. അത് വളരെ യാഥാര്‍ത്ഥ്യമാണ്. പ്രാദേശിക തലത്തില്‍ കൊള്ള വേറേയും നടക്കുന്നുണ്ട്. വീണാ ജോര്‍ജിനെയോ ബാലഗോപിലെനെയോ ബിന്ദുവിനെയോ പോലെയുള്ള ഒരു മന്ത്രിയല്ല മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ എനര്‍ജിയെകുറിച്ച് നമുക്ക് കൃത്യമായി അറിയാം. അതിനാല്‍ തന്നെ അത്രവലിയ വിമര്‍ശനം റിയാസിനെതിരെ ഉയരാന്‍ സാധ്യതയില്ല’, ജയശങ്കര്‍ പറഞ്ഞു.

Also Read: ‘വിമർശിക്കുന്നവർക്ക് എന്തും പറയാം’: വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചതിൽ പൂർണ തൃപ്‌തിയെന്ന് സുരേഷ് ഗോപി

‘സംസ്ഥാനത്തിന്റെ പരാമധികാരം പരിപൂര്‍ണ്ണമായി മുഖ്യമന്ത്രി നിയന്ത്രിക്കുകയാണ്. അതിനപ്പുറത്തേക്ക് എല്ലാത്തിന്റെയും ചരട് അദ്ദേഹത്തിന്റെ കൈയ്യിലാണ്. അങ്ങനെയാവുമ്പോള്‍ മറ്റ് മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ചെയ്യേണ്ടതില്ല. അവര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുക ചായയും പരിപ്പ് വടയും കഴിക്കുക, നിയമസഭയില്‍ അഭിപ്രായം പറയുക, സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കുക, നാട മുറിക്കുക എന്നതിനപ്പുറത്തേക്ക് ഇവര്‍ക്കൊന്നും ചെയ്യാനില്ല. ഒന്നാമത്തേത് മന്ത്രിമാര്‍ക്ക് ആര്‍ക്കും ഭരണ പരിചയം ഇല്ല, ഫയല്‍ നോക്കാനറിയില്ല. അങ്ങാടിമരുന്നാണോ പച്ചമരുന്നാണോയെന്ന് തിരിച്ചറിയാന്‍ പറ്റാത്തവരാണ് പലരും. ഇനി അറിഞ്ഞാല്‍ തന്നെ ചെയ്യാനും കഴിയില്ല. പാര്‍ട്ടി എന്ന വലിയ വലയം സെക്രട്ടറിയേറ്റില്‍ ഉണ്ട്. അതിനനുസരിച്ച് കാര്യം നടക്കും. ഇങ്ങനെയാവുമ്പോ മുഖ്യമന്ത്രിയും മരുമോനും ചേര്‍ന്ന് സംസ്ഥാനം ഭരിക്കും.’ ജയശങ്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button