Latest NewsKeralaNews

‘വിമർശിക്കുന്നവർക്ക് എന്തും പറയാം’: വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചതിൽ പൂർണ തൃപ്‌തിയെന്ന് സുരേഷ് ഗോപി

ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എയർപോർട്ടിന്റെ പ്രവർത്തനം മുന്നോട്ട് പോവുകയാണെങ്കിൽ,ഈ വിമർശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളും

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയിൽ അനുകൂല പ്രതികരണവുമായി എം.പിയും നടനുമായ സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും അതല്ലല്ലോ സത്യമെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളുടെ യാത്രയ്ക്കിടയിലുള്ള ക്ളേശം പരിഹരിക്കാൻ ഇത്രയും കാലം സാധിച്ചില്ലല്ലോ? ഇനി സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം. ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞുപോകാം. അതല്ലല്ലോ സത്യാവസ്ഥ, നടത്തിപ്പ് മാത്രമാണ് കൈമാറിയിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എയർപോർട്ടിന്റെ പ്രവർത്തനം മുന്നോട്ടുപോവുകയാണെങ്കിൽ, ഈ വിമർശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളും’- സുരേഷ് ഗോപി പറഞ്ഞു.

Read Also  :  ബിജെപിക്കെതിരെ പിടിച്ചു നിൽക്കാൻ രാമക്ഷേത്രത്തിനു തറക്കല്ലിട്ടത് കോണ്‍ഗ്രസെന്ന അവകാശവാദവുമായി പത്രപരസ്യം

കോവിഡിന് ശേഷം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സമയത്ത് രണ്ട് മൂന്ന് മാസം എമിറേറ്റ്‌സും എത്തിഹാദുമൊന്നും തിരുവനന്തപുരത്തേക്ക് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ എയർപോർട്ടാണ് ഇത്. ഇവിടെ ജനങ്ങൾക്ക് സൗകര്യപ്രദമായ മാറ്റങ്ങൾ വരണം. ഡെവലപ്പ്മെന്റ് എന്നുപറയമ്പോൾ അതുകൂടിയാണല്ലോ? അതുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു. മുംബൈ, ഡൽഹി പോലുള്ള എയർപോർട്ടുകൾ സ്വീകരിക്കുന്നതുപോലെ ഇവിടെയും യാത്രക്കാരെ സ്വീകരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button