Latest NewsIndia

കശ്മീർ: അതിർത്തികടന്നുള്ള ഭീകരവാദം പൊറുക്കില്ല, വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ല- പാകിസ്താന് മുന്നറിയിപ്പ്

പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്.

ന്യൂഡൽഹി: പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വേണ്ടി വന്നാൽ ഇനിയും മിന്നലാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിലെ പൂഞ്ചിൽ 5 ജവാന്മാർ വീരമൃത്യു വരിച്ചതും സാധാരണക്കരെ ലക്ഷ്യമിട്ട് നടത്തുന്ന ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഗോവയിലെ പൊതു പരിപാടിയിൽ പാകിസ്ഥാന് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകിയത്.

പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ പറഞ്ഞു.ഗോവ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന മനോഹർ പരീഖർ പ്രതിരോധ മന്ത്രിയിരുന്ന സമയത്താണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

ഉറി ഭീകരക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇത്. മനോഹർ പരീഖറിന്റെ സ്മരണകളും പങ്കു വെച്ചായിരുന്നു പാകിസ്ഥാനെതിരെയുള്ള വിമർശനം. അടുത്തയാഴ്ച അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. അതേസമയം പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button