Latest NewsIndiaNews

ആര്യൻ ഖാനെ കുടുക്കിയത് ലഖിംപുര്‍ ഖേരിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ: ആരോപണവുമായി കപിൽ സിബൽ

'നിരപരാധിയാണെന്ന്​ തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരനാണെന്ന ​'പുതിയ നിയമശാസ്ത്രം​ ഷാരൂഖ്​ ഖാന്റെ മകന്റെ കാര്യത്തില്‍ മാത്രമായി ഉണ്ടാക്കി

ഡല്‍ഹി: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കുടുക്കിയത് വഴി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടതായി ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ‘നിരപരാധിയാണെന്ന്​ തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരനാണെന്ന ​’പുതിയ നിയമശാസ്ത്രം​ ഷാരൂഖ്​ ഖാന്റെ മകന്റെ കാര്യത്തില്‍ മാത്രമായി ഉണ്ടാക്കിയെന്നും കപില്‍ സിബല്‍ ട്വീറ്റില്‍ പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒക്ടോബര്‍ മൂന്നിന് എൻസിബി അറസ്റ്റ് ചെയ്​ത ആര്യ​ന്‍ ഖാൻ ജയിലിലാണ്​.

‘ആര്യന്‍ ഖാന്‍, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, പുതിയ നിയമ ശാസ്​ത്രം, ഉപയോഗത്തിനും കൈവശം വച്ചതിനും തെളിവില്ല, ‘നിരപരാധിയാണെന്ന്​ തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരന്‍, ആശിഷ്​ മിശ്രയില്‍ (ലഖിംപുര്‍ ഖേരി) നിന്ന്​ വിജയകരമായി ശ്രദ്ധ തിരിച്ചുവിട്ടു’. കപില്‍ സിബല്‍ ട്വീറ്ററിൽ വ്യക്തമാക്കി.

അമ്മയും ഭാര്യയും തമ്മിൽ തർക്കം:മാനസിക സമ്മർദ്ദം സഹിക്കാതെ യുവാവ് ജീവനൊടുക്കി,വിഷമത്തെ തുടർന്ന് ഭാര്യയും ആത്മഹത്യ ചെയ്തു

അതേസമയം മന്ത്രി അജയ് മിശ്രയെ ഉടന്‍ പുറത്താക്കണമെന്നും സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്​ജിമാരുടെ നേതൃത്വത്തില്‍ അന്വേഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധിസംഘം ബുധനാഴ്​ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button