KollamKeralaLatest NewsNews

കിണറ്റില്‍ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാന്‍ തയ്യാറായില്ല, ഡോക്ടറെ കയ്യേറ്റം ചെയ്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌

കൊല്ലം: കിണറ്റില്‍ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാന്‍ തയ്യാറാകാതിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെയാണ് പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തത്. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ഡോക്ടർ പരാതി നൽകിയിട്ടുണ്ട്.

Also Read:ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുന്നു

പരിക്കിനെ തുടർന്ന് ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട് . എന്നാൽ ഡോക്ടറാണ് മോശമായി പെരുമാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റും ആരോപിച്ചിട്ടുണ്ട്.

കിണറ്റില്‍ വീണു മരിച്ച ആളുടെ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ തയാറായില്ല, അതുകൊണ്ടാണ് ഡോക്ടറെ മർദ്ധിച്ചതെന്ന് പ്രസിഡന്റ് ആരോപിച്ചു. ആശുപത്രിയില്‍ എത്തിയ താനടക്കം ഉള്ളവരോട് ഡോക്ടര്‍ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നും പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button