KozhikodeLatest NewsKeralaNattuvarthaNewsCrime

വീട്ടില്‍ നിന്ന് കാണാതായ രണ്ടരവയസുകാരനെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തില്‍ വീണ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്

കോഴിക്കോട്: വീട്ടില്‍ നിന്ന് കാണാതായ രണ്ടരവയസുകാരനെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടരവയസുകാരന്‍ ജിയാന്‍ സുജിത്ത് ആണ് മരിച്ചത്. നാദാപുരം കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജിഷമോള്‍ അഗസ്റ്റിന്റെയും ആലക്കോട് കരുവന്‍ഞ്ചാല്‍ ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകനാണ് ജിയാന്‍ സുജിത്ത്.

Read Also : കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി: കെസി വേണുഗോപാലിനെതിരെ പരാതിയുമായി രമേശും ഉമ്മന്‍ചാണ്ടിയും

കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തില്‍ വീണ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് സമീപത്തെ കുളത്തില്‍ കുട്ടിയെ കണ്ടെത്തിയത്. കുളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആദ്യം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button