UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോ: യുഎഇ, ബഹ്‌റൈൻ, യുഎസ്, പവലിയനുകൾ സന്ദർശിച്ച് ഇസ്രായേൽ മന്ത്രി

ദുബായ്: ദുബായ് എക്‌സ്‌പോ വേദി സന്ദർശിച്ച് ഇസ്രായേൽ മന്ത്രി മതൻ കഹാന. യുഎഇ, ബഹ്റൈൻ, മൊറോക്കോ, യുഎസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പവലിയനുകളിൽ അദ്ദേഹം സന്ദർശനം നടത്തി. എല്ലാ മേഖലകളെയും ശക്തിപ്പെടുത്തുന്നതിന് പുതിയ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

Read Also: മുഹമ്മദ് റിയാസിന് പിന്തുണയുമായി സിപിഎം:ശുപാര്‍ശ ഇല്ലാതെ കാര്യങ്ങള്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിജയരാഘവന്‍

ദുബായിയിലെ പ്രാദേശിക ജൂത സമൂഹവും അദ്ദേഹം സന്ദർശിച്ചു. റബ്ബി ലെവി ഡച്ച്മാനെയും അദ്ദേഹം സന്ദർശിച്ചു. യുഎഇയുടെയും നേതാക്കളുടെയും ക്ഷേമത്തിനായി അവർ ഒരു ജൂത പ്രാർത്ഥനയും നടത്തി. എമിറേറ്റി, ജൂത സമൂഹങ്ങൾക്കിടയിൽ വളരുന്ന ഊഷ്മളമായ ബന്ധം കാണാനാകുന്നതിൽ സന്തോഷമുണ്ടെന്ന് ഇസ്രായേൽ മന്ത്രി പ്രതികരിച്ചു.

അബ്രഹാം ഉടമ്പടിക്ക് ശേഷം മതപരമായ ബഹുസ്വരതയെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്രായേൽ മന്ത്രി യുഎഇയിലെത്തിയത്. അബ്രഹാമിക് ഉടമ്പടികളെ തുടർന്ന് ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിൽ അടുത്തിടെയുണ്ടായ വ്യാപാര ബന്ധങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വളരെ പ്രധാനമാണെന്ന് മതൻ കഹാന കൂട്ടിച്ചേർത്തു.

Read Also: ‘എന്റെ ചങ്ക് പൊട്ടുകയാണ്, സൈനികർ മരണപ്പെടുമ്പോൾ’: നട്ടെല്ലില്ലാത്ത ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ഷമ മുഹമ്മദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button