KeralaLatest NewsNewsDevotional

എഴുത്തിനിരുത്തിന് ശുഭദിനം: വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല

കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന വിജയദശമി

നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. കേരളത്തിലെ വിജയ ദശമി ദസറ ഉത്സവമായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്. ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ തോല്‍പ്പിച്ചതും മഹിഷാസുരന്‍ എന്ന രാവണനെ ദുര്‍ഗാദേവി വധിച്ചതും വിജയദശമിയോട് ചേർന്നുള്ള ഐതിഹ്യമാണ്.

വിജയ ദശമി ദിവസമാണ് കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്. വിദ്യാദേവതയായ സരസ്വതിക്കു മുന്നില്‍ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവര്‍ കുട്ടിയെ മടിയില്‍ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്ന് എഴുതിക്കുന്നു. അതിനുശേഷം സ്വര്‍ണമോതിരം കൊണ്ട് നാവില്‍ ‘ഹരിശ്രീ’ എന്നെഴുതുന്നു.

‘ഹരി’ എന്നത് ദൈവത്തേയും ‘ശ്രീ’ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അത്യധികം ശുഭകരമായ ദിനമായതിനാല്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം ആവശ്യമില്ല. വിദ്യാരംഭത്തിനുബ് വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button