Latest NewsNewsIndia

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗറിലെ ബെമിന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ കൊലപ്പെടുത്തിയത്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ കൊലപ്പെടുത്തിയത്.

Read Also : പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു

വെള്ളിയാഴ്ച വൈകിട്ടോടെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീനഗറിലെ ബെമിന മേഖലയില്‍ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാല്‍ സേനാംഗങ്ങളെ കണ്ടതോടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമ്പതോളം ഭീകരരെയാണ് സൈന്യം വധിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് പുല്‍വാമയിലെ വാഹിബഗില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനഗറിലെ ബെമിന മേഖലയില്‍ ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ ഇതുവരെ ഏഴ് സൈനികരാണ് വീരമൃത്യുവരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button