Latest NewsNews

തമാശയ്ക്ക് കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റ് അടിച്ചു: യുവാവിന് ദാരുണാന്ത്യം: സുഹൃത്തിനെതിരെ കേസ്

ജോലി ഷിഫ്റ്റ് കഴിഞ്ഞ് എയര്‍ കംപ്രസര്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ വൃത്തിയാക്കി

മൊറാദാബാദ് : മലദ്വാരത്തിലൂടെ സുഹൃത്ത് എയര്‍ അടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു. മുഹമ്മദ് അസ്ലം എന്ന 23 കാരനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ പക്ബഡയിലാണ് സംഭവം നടന്നത്.

അസ്ലമിന്റെ സുഹൃത്ത് ഫര്‍ഹാനാണ് മലദ്വാരത്തിലൂടെ എയര്‍ അടിച്ചു കയറ്റിയത്. ധനുപുര ഗ്രാമത്തിലെ ഒരു സ്ഥാപനത്തിലെ ജോലിക്കാരാണ് അസ്ലമും ഫര്‍ഹാനും. ജോലി ഷിഫ്റ്റ് കഴിഞ്ഞ് എയര്‍ കംപ്രസര്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ വൃത്തിയാക്കി. ഇതിനുശേഷമാണ് ഫര്‍ഹാന്‍ മുഹമ്മദ് അസ്ലമിന്റെ മലദ്വാരത്തിലൂടെ എയര്‍ അടിച്ചു കയറ്റിയത്. ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അസ്ലമിനെ ഫര്‍ഹാന്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കി. ആരോഗ്യനില വഷളായതോടെ അസ്ലമിനെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു.

Read Also  :  മതഗ്രന്ഥത്തെ അവഹേളിച്ചെന്നാരോപിച്ച് യുവാവിന്റെ കൈവെട്ടി കൊന്ന് കെട്ടിത്തൂക്കി: ക്രൂരത കർഷകസമര സ്ഥലത്ത്

ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫര്‍ഹാന്‍ വീട്ടില്‍ കൊണ്ടു വന്നാക്കിയപ്പോള്‍, അസ്ലമിന്റെ വയര്‍ വല്ലാതെ വീര്‍ത്തിരുന്നു. തമാശയ്ക്ക് എയര്‍ അടിച്ചുകയറ്റിയതായി ഫര്‍ഹാന്‍ പറഞ്ഞുവെന്നും അസ്ലമിന്റെ ബന്ധു റിസ് വാന്‍ വ്യക്തമാക്കി. ഇതോടെ, സംഭവത്തിൽ സുഹൃത്ത് ഫര്‍ഹാനെതിരെ കേസെടുത്തതായും എസ്പി അമിത് ആനന്ദ് പറഞ്ഞു.

ആറുമാസം മുമ്പാണ് മുഹമ്മദ് അസ്ലം വിവാഹം കഴിച്ചത്. പ്രായമായ അമ്മയും ഭാര്യയും അവിവാഹിതരായ രണ്ട് സഹോദരിമാരും അസ്ലമിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button