COVID 19Latest NewsNewsIndia

100 കോടി വാക്സിനേഷന്‍: ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഗാനം പുറത്തിറക്കി

ശനിയാഴ്ച മൂന്ന് മണിക്ക് ന്യൂഡല്‍ഹിയിലെ ശാസ്ത്രി ഭവനിലായിരുന്നു ഗാനത്തിന്റെ പ്രകാശന കര്‍മം നടന്നത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ ഗാനം പുറത്തിറക്കി. കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഹര്‍ദീപ് സിംഗ് പുരി, രാമേശ്വര്‍ തെലി എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്. ശനിയാഴ്ച മൂന്ന് മണിക്ക് ന്യൂഡല്‍ഹിയിലെ ശാസ്ത്രി ഭവനിലായിരുന്നു ഗാനത്തിന്റെ പ്രകാശന കര്‍മം നടന്നത്.

Read Also : വായില്‍ പന്നിപ്പടക്കം പൊട്ടി ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവം: പ്രതി കീഴടങ്ങി

സംഗീതജ്ഞനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ കൈലാഷ് ഖേര്‍ ആണ് കോവിഡ് വാക്‌സിനേഷന്‍ ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ രാജ്യത്ത് 100 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ടിരുന്നു. 100 കോടി വാക്‌സിനേഷന്‍ എന്ന നാഴികക്കല്ല് പിന്നിടുന്നതിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയത്. ഒക്ടോബര്‍ 18,19 തീയതികളില്‍ 100 കോടി കോവിഡ് വാക്‌സിന്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് ഇതുവരെ 97,18,13,548 കോവിഡ് 19 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 69,36,99,468 ആദ്യ ഡോസുകളും 27,81,14,080 രണ്ടാം ഡോസുകളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button