KeralaLatest NewsNews

കേരളം ഞാന്‍ വിട്ടു, ഇവിടെ ഒരു പെട്ടിക്കട തുടങ്ങാൻ പോലും ആഗ്രഹിക്കുന്നില്ലെന്ന് പി.വി.അന്‍വര്‍

മലപ്പുറം: കേരളം താൻ പൂർണമായും വിട്ടുവെന്ന് പി.വി അൻവർ എംഎൽഎ. ഇവിടെ ഒരു പെട്ടിക്കട പോലും തുടങ്ങാൻ പാടില്ലെന്ന് തീരുമാനിച്ചവനാണ് താനെന്ന് അൻവർ പറഞ്ഞു. ആഫ്രിക്കയിലെ സിയാറ ലിയോണിൽ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ.

‘കേരളം ഞാന്‍ പൂര്‍ണ്ണമായും വിട്ടു. തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഈ മണ്ണില്‍ രാഷ്ട്രീയവും വ്യക്തിത്വവും പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു കച്ചവടവും ഇവിടെ പാടില്ലെന്ന് തീരുമാനിച്ചവനാണ് താന്‍. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി.വി.അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല’ -അന്‍വര്‍ പറഞ്ഞു.

Read Also  :  വിശുദ്ധഗ്രന്ഥത്തെ ആര്‌ അപമാനിച്ചാലും ഞങ്ങള്‍ ഇതുതന്നെ ചെയ്യും, മതനിന്ദയ്‌ക്കു മരണം മാത്രമാണ് ശിക്ഷ: ബല്‍വീന്ദര്‍ സിങ്‌

ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എംഎൽഎക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. കഴിയില്ലെങ്കിൽ പണി മതിയാക്കി പോകാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. 15ാം കേരള നിയമസഭ 29 ദിവസങ്ങൾ ചേർന്നപ്പോൾ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് സെക്രട്ടറിയേറ്റ് നൽകിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button