KeralaNattuvarthaLatest NewsNewsIndia

ഗൂഗിൾ മാപ്പ് വഴി തെറ്റിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്യുക

തിരുവനന്തപുരം: അറിയാത്ത വഴികൾ കണ്ടെത്താനും, ആരോടും വഴി ചോദിച്ചു ബുദ്ധിമുട്ടാതിരിക്കാനുമൊക്കെ നമുക്ക് ഏറെ ഉപകാരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ ആ ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴികൾ പലപ്പോഴും തെറ്റായ ഇടങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കാറുണ്ട്. ഇങ്ങനെ കൊണ്ടെത്തിക്കുന്നതിന് ആദ്യം ഗൂഗിൾ മാപ്പിലുള്ള ഒരുപാട് വിവരങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

Also Read:നെയ്യാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നു, ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത

1. വാഹനം തിരഞ്ഞെടുക്കുമ്പോൾ
ഗൂഗിൾ‌ മാപ്പിൽ ഫോർ വീലർ, ടു വീലർ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെ സഞ്ചാര രീതി ഏതാണെന്നു തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പലരും ഇതു ശ്രദ്ധിക്കാറില്ല. ടു വീലർ പോകുന്ന വഴിയിൽ ഫോർ വീലർ പോകണമെന്നില്ല.

2. റീ റൂട്ട്/ റീ ഡയറക്ട്

വഴി തെറ്റിയാൽ റീ റൂട്ട് (റീ ഡയറക്ട്) എന്ന ഓപ്ഷൻ വഴി ഗൂഗിൾ മറ്റൊരു വഴി സ്വയം തിരഞ്ഞെടുക്കും. അത് ചിലപ്പോൾ ദൂരം കൂടിയതോ നമ്മുടെ വാഹനം കടന്നുപോകാൻ സാധിക്കാത്തതോ ആയിരിക്കാം.

‌3. ടോൾ ഒഴിവാക്കാൻ

ടോൾ ഇല്ലാത്ത വഴികൾ തിരഞ്ഞെടുക്കാനും ഹൈവേ ഒഴിവാക്കി യാത്ര ചെയ്യാനുമൊക്കെ മാപ്പിൽ സംവിധാനമുണ്ട്. എന്നാൽ കുറുക്കുവഴി തിരഞ്ഞെടുക്കുമ്പോൾ അവ എത്രമാത്രം സഞ്ചാരയോഗ്യമാണെന്നു കൂടി നോക്കണം. മടങ്ങേണ്ടിവരുന്നതും വഴി തെറ്റി ഇടവഴികളിൽ കുടുങ്ങുന്നതും പതിവാണ്.

4. ആഡ് സ്റ്റോപ്

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ദീർഘദൂര യാത്രകൾ പോകുമ്പോൾ ആഡ് സ്റ്റോപ് എന്ന സംവിധാനം ഉപയോഗപ്പെടുത്തിയാൽ ഒരു പരിധിവരെ വഴിതെറ്റുന്നത് ഒഴിവാക്കാം. ഉദാഹരണത്തിന് പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കു മണ്ണാർക്കാടു വഴിയും ചെർപ്പുളശ്ശേരി വഴിയും പോകാം. ഏതുവഴി പോകണമെന്നു സംശയമുണ്ടാകാം. പക്ഷേ, പോകുന്ന വഴിയിൽ ഏതെങ്കിലും സ്ഥലം നമുക്കു പരിചയമുണ്ടാകാം (ഉദാഹരണം പെരിന്തൽമണ്ണ). അപ്പോൾ ആ സ്ഥലം ആഡ് സ്റ്റോപ് സംവിധാനം വച്ച് നമുക്ക് മാപ്പിൽ അടയാളപ്പെടുത്താം. ഇതിലൂടെ വഴി തെറ്റാനുള്ള സാധ്യത കുറയും.

5. സാങ്കേതിക പ്രശ്നങ്ങൾ

നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന സംവിധാനമാണ് ഗൂഗിൾ മാപ്പിന്റേത്. എങ്കിലും ചിലപ്പോൾ സാങ്കേതികമായ പ്രശ്നങ്ങൾ മൂലം വഴികൾ തെറ്റിയേക്കാം. കോൺട്രിബ്യൂട്ട് എന്ന സംവിധാനത്തിലൂടെ നമ്മൾക്കും സ്ഥലങ്ങളും സ്ഥാപനങ്ങളും മറ്റും അടയാളപ്പെടുത്താം. ഇത് റിവ്യു ചെയ്തശേഷം മാത്രമേ മാപ്പിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നു ഗൂഗിൾ തീരുമാനിക്കൂ. ഇന്റർനെറ്റിന്റെ തകരാറും വഴിയെ ബാധിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button