CinemaMollywoodLatest NewsKeralaNewsEntertainment

ആക്രി പെറുക്കി വിറ്റും ഭിക്ഷാടനം നടത്തിയുമായിരുന്നു ഞാൻ ജീവിച്ചിരുന്നത്: നസീര്‍ സംക്രാന്തി

മൂന്നു പതിറ്റാണ്ടിലേറയായി നസീർ സംക്രാന്തി മലയാളികളെ ചിരിപ്പിക്കുന്നു. നാട്ടിലെ വേദികളിൽ തുടങ്ങിയ നസീറിന്റെ ജീവിതം ഇന്ന് ബിഗ്‌സ്‌ക്രീനിൽ വരെ എത്തിനിൽക്കുന്നു. മീന്‍ കച്ചവടം, ആക്രി പെറുക്കല്‍, ഭിക്ഷാടനം എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്താണ് ജീവിച്ചിരുന്നത് എന്നാണ് നസീര്‍ സംക്രാന്തി പറയുന്നത്. കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്നുമാണ് ഇപ്പോൾ കരകയറിയതെന്ന് താരം പറയുന്നു.

ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നാണ് നസീർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. വീടുപോലുമില്ല, അന്ന് പട്ടിണിയാകാതിരിക്കാനുള്ള പലവിധ പരിപാടികളുമായി ഓട്ടത്തിലായിരുന്നു. ജാഡയില്‍ പറഞ്ഞാല്‍ പതിനൊന്നു വയസ്സിലേ നാട്ടില്‍ മീന്‍ എക്‌സ്‌പോര്‍ട്ടിങ്. സര്‍ക്കാരുമായി ചേര്‍ന്നുള്ള കോടികളുടെ ബിസിനസ്, ക്രാപ് സര്‍വീസ് നടത്തിയിരുന്നു താനെന്നും താരം പറയുന്നു.

Also Read:വേനൽകാലത്ത് കേരളത്തെ പൂർണമായി ഇരുട്ടിലാഴ്ത്തുക എന്ന ഉദ്ദേശത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്: എ കെ ബാലൻ

‘കേൾക്കുമ്പോൾ ഒരിതില്ലേ, പക്ഷേ സത്യത്തില്‍ ചെയ്തത് മീന്‍ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നു. പിന്നെ, ഭിക്ഷാടനവും. രാവിലെ അര സൈക്കിളുമെടുത്ത് മീന്‍കച്ചവടത്തിനു പോകും. തിരിച്ചു വന്നാല്‍ നേരെ കോട്ടയം ടൗണില്‍ ലോട്ടറി കച്ചവടം. മൂന്നുമണിയായാല്‍ സായാഹ്ന പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാന്‍ വീടുകള്‍ തോറും നടന്നു. ഒപ്പം ഭിക്ഷയുമെടുക്കും. ഒരിക്കല്‍ ഏതോ വീട്ടില്‍ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരന്‍ ഹെഡ് ആന്‍ഡ് ടെയില്‍ കളിച്ച്‌ കളഞ്ഞപ്പോള്‍ വഴിയില്‍ നിന്നു കരഞ്ഞ ആളാണ് ഞാന്‍’, നസീർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button