AlappuzhaKeralaNattuvarthaLatest NewsNews

മലവെള്ളപ്പാച്ചിലിൽ അടിഞ്ഞുകൂടി പ്ലാസ്റ്റിക് മാലിന്യം: നീ​ക്കം​ചെ​യ്യാ​ൻ ബുദ്ധിമുട്ടി നാട്ടുകാർ

ആലപ്പുഴ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ന​ദി​ക​ളി​ലൂ​ടെ​യും പു​ഴ​ക​ളി​ലൂ​ടെ​യും തോ​ടു​ക​ളി​ലൂ​ടെ​യും വെ​ള്ളം കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും പാ​ല​ങ്ങ​ളു​ടെ തൂ​ണു​ക​ളി​ൽ വ​ൻ മാ​ലി​ന്യ​ക്കൂ​മ്പാ​രം അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കുകയാണ്. പലയിടത്തും പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ൾ, ബാ​ഗു​ക​ൾ ഉൾപ്പെടെയുള്ള പാ​ഴ്വ​സ്തു​ക്ക​ൾ വ​ൻ​തോ​തി​ൽ അ​ടി​ഞ്ഞുകൂടിയിരിക്കുകയാണ്.

ഇത്തരത്തിൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​റു​ത​ന പെ​രു​മാ​ങ്ക​ര പാ​ല​ത്തി​ന​ടി​യി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത് ടൺ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളാ​ണ്. ഒ​ഴു​കി​യെ​ത്തു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ചാ​ക്കി​ൽ കെ​ട്ടി​യ അ​വ​ശി​ഷ്ട​ങ്ങ​ളും ഉൾപ്പെടെയുള്ള മാലിന്യം കാ​ര​ണം നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടിരിക്കുകയാണ്.

വെറുതേ മാപ്പ് അപേക്ഷിച്ച് ഇറങ്ങുകയായിരുന്നില്ല ‘വിപ്ലവകാരികൾ’, ഇതാണ് കമ്മ്യൂണിസ്റ്റ് മാപ്പപേക്ഷയുടെ ചരിത്രം! സന്ദീപ്

മാ​ലി​ന്യ​ങ്ങ​ൾ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ ത​ട്ടി​നി​ൽ​ക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ട് ആ​റി​ന്‍റെ തീ​ര​ത്തു​ള്ള വീ​ടു​ക​ളും മ​റ്റും വെ​ള്ള​ത്തി​ലാ​ണ്. തുടർച്ചയായുള്ള എല്ലാ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു കൂ​ടു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ​ ആ​വ​ശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button