Latest NewsNewsIndia

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ബീഹാര്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. രാജ ഋഷി ദേവ്, ജോഗീന്ദര്‍ ഋഷി ദേവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചുന്‍ഞ്ചുന്‍ ഋഷി ദേവ് എന്ന മറ്റൊരു ബീഹാര്‍ സ്വദേശിക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇതോടെ ഈ മാസം ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി.

READ ALSO ;കേരളത്തില്‍ പൗരത്വനിയമം നടപ്പാക്കില്ലെന്നു പറഞ്ഞാല്‍ നടപ്പാക്കില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രദേശവാസികള്‍ അല്ലാത്തവര്‍ക്ക് നേരെ 24 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഞായറാഴ്ച നടന്നത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കശ്മീര്‍ ഐ ജിപി അടിയന്തര നിര്‍ദ്ദേശം നല്‍കി.

ശനിയാഴ്ച രണ്ടിടത്തായുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് വഴിയോര കച്ചവടക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും പുല്‍വാമയിലുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ അരവിന്ദ് കുമാര്‍ സാ, ഉത്തര്‍ പ്രദേശ് സ്വദേശിയായ സാഗിര്‍ അഹമ്മദുമാണ് കൊല്ലപ്പെട്ടത്.

ഏതാനും ദിവസങ്ങളായി ശ്രീനഗറിലും പുല്‍വാമയിലും നാട്ടുകാര്‍ക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ നിരവധിയാണ്. ഫാര്‍മസി സ്ഥാപന ഉടമയും രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരും ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button