KottayamKeralaNattuvarthaLatest NewsNews

പെയ്തിറങ്ങുന്ന ദുരിതം: കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി, കാണാതായവര്‍ക്കായി തിര​ച്ചില്‍ തുടരുന്നു

കോ​​​​​ട്ട​​​​​യം: കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം ഇടുക്കി ജി​​​​​ല്ല​​​​കളിൽ ക​​​​​ന​​​​​ത്ത നാ​​​​​ശം വി​​​​​ത​​​​​ച്ച അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത പേ​​​​​മാ​​​​​രിയിൽ ഇതോടെ മരിച്ചവരുടെ എണ്ണം ഒൻപതായി. 11 പേ​​​രെയാണ് കാ​​​ണാ​​​താ​​​യിയിരിക്കുന്നത്. കാണാതായവർക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Also Read:യുഎഇയിൽ മൂടൽമഞ്ഞ്: ആകാശം മേഘാവൃതമായിരിക്കുമെന്ന് മുന്നറിയിപ്പ്

പ്രളയത്തെ തുടർന്ന് ഇന്നലെ കോ​​​​​ട്ട​​​​​യം കൂ​​​​​ട്ടി​​​​​ക്ക​ല്‍ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ല്‍ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​ര്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ചു. വ​​​​​ട്ടാ​​​​​ള​​​​​ക്കു​​​​​ന്നേ​​​​​ല്‍ (ഒ​​​​​ട്ട​​​​​ലാ​​​​​ങ്ക​​​​​ല്‍) ക്ലാ​​​​​ര​​​​​മ്മ ജോ​​​​​സ​​​​​ഫ് (65), മ​​​​​ക​​​​​ന്‍ മാ​​​​​ര്‍​​​​​ട്ടി​​ന്‍, ഭാ​​​​​ര്യ സി​​​​​നി (35), മ​​​​​ക്ക​ളാ​യ സോ​​​​​ന (11), സ്​​നേ​ഹ, സാ​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​രാണ്​ മ​​​​​രി​​​​​ച്ച​​​​​ത്. ഇ​വ​രി​ല്‍ ക്ലാ​ര​മ്മ, സി​നി, സോ​ന എ​ന്നി​വ​രു​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്തി. മ​റ്റു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ച​ളി​യി​ല്‍ പൂ​ണ്ട്​ കി​ട​ക്കു​ന്ന​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ഇപ്പോഴും അതിനു വേണ്ടിയുള്ള തിരച്ചിലുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉണ്ടാക്കുന്ന തരത്തില്‍ വെ​ള്ള​ക്കെ​ട്ട് ക​ണ്ടി​ട്ടും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് അ​തി​ലേ​ക്ക് ഓ​ടി​ച്ചി​റ​ക്കി​യ ഡ്രൈ​വ​റെ ഗ​താ​ഗ​ത വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button