Latest NewsKeralaIndia

‘കരിപ്പൂരിന് പകരം മറ്റൊരു വിമാനത്താവളം’ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ സംസ്ഥാന സർക്കാർ തീരുമാനം ഇങ്ങനെ

റണ്‍വേ വികസിപ്പിക്കാന്‍ 96.5 എക്കര്‍ ഭൂമി എറ്റെടുക്കും,

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് പകരം മറ്റൊരു വിമാനത്താവള മുണ്ടാക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ല. വിമാനത്താവളത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞത്.

നിലവില്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ തടസ്സമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം റണ്‍വേ വികസിപ്പിക്കാന്‍ 96.5 എക്കര്‍ ഭൂമി എറ്റെടുക്കും, വിമാനത്താവളത്തിന്റെ പൂര്‍ണതോതിലുള്ള വികസനത്തിനായി ആകെ 248.75 ഏക്കര്‍ ഭൂമിയും കണ്ടെത്താനും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളെ കുറിച്ചും വികസനസമിതി യോഗം ചര്‍ച്ച നടത്തി.

കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യത മുൻനിർത്തിയാണ് കേന്ദ്രം ഇത്തരം ഒരു നിർദ്ദേശം മുന്നോട്ടു വെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button