Latest NewsKerala

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: പിടികൂടിയത് അഞ്ചുകിലോയിലധികം സ്വർണ്ണം, സ്ത്രീയുൾപ്പടെ ആറു പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ടര കോടിയുടെ സ്വർണ്ണം ആണ് ഇത്തവണ പിടികൂടിയത്. അഞ്ച് കിലോയിലധികം സ്വർണ്ണമാണ് 6 വ്യത്യസ്ത കേസുകളിൽ ഇന്നലെ മാത്രം പിടിച്ചെടുത്തത്. സംഭവത്തിൽ, ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി. ബാഗിനുള്ളിൽ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വർണ്ണം കടത്തിയത്.

സംഭവത്തിൽ, 6 കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.
താമരശ്ശേരി സ്വദേശി നിസാർ, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്മൽ, മലപ്പുറം സ്വദേശി ഷെയ്‌റ എന്നിവരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button