ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

ട്രാഫിക് എസ്‌ഐ ഓടിച്ച കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടിച്ചിട്ടു: എസ്‌ഐ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്

തിരുവനന്തപുരം: ട്രാഫിക് എസ്‌ഐ ഓടിച്ച കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടിച്ചിട്ടു. എസ്ഐ അനില്‍കുമാര്‍ ഓടിച്ച കാറാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Read Also : സംസ്ഥാനത്ത് ഇന്നും മഴ: 11 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അതേസമയം എസ്ഐ അനില്‍കുമാര്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിരുവനന്തപുരം പട്ടം പൊട്ടക്കുഴിയിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

അനില്‍കുമാര്‍ മദ്യപിച്ചിരുന്നുവെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് അനില്‍കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button