Latest NewsNewsIndia

ഇന്ത്യയിലേക്ക് ലഹരി ഒഴുകുന്നു: ഓരോ 70 മിനിറ്റിലും നടക്കുന്നത് വൻ ഹെറോയിൻ വേട്ടയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

ന്യൂഡൽഹി : രാജ്യത്ത് ലഹരിക്കടത്ത് വൻതോതിൽ വർധിക്കുന്നതായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണക്ക്. ഓരോ 70 മിനിറ്റിലും രാജ്യത്ത് ഹെറോയിൻ വേട്ട നടക്കുന്നതായും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണക്കിൽ പറയുന്നു.

ഒപ്പിയം, കഞ്ചാവ് തുടങ്ങി ലഹരി വസ്തുക്കളുടെ കടത്തും രാജ്യത്ത് വർധിക്കുന്നുണ്ട്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് രാജ്യാതിർത്തികൾ കടന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. കൂടുതൽ കടത്തും തുറമുഖങ്ങൾ വഴിയാണ്. സെപ്തംബറിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നടന്ന 21,000 കോടിയുടെ മയക്കുമരുന്ന് വേട്ടയാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ നടന്ന വലിയ ലഹരിക്കടത്ത്.

Read Also  :  കക്കി ഡാമിന്റെ രണ്ടു ഷട്ടര്‍ തുറന്നു, പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത: ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

2,865 കിലോഗ്രാം ഹെറോയിനാണ് കഴിഞ്ഞ് ആറ് മാസത്തെ കണക്കുകൾ പ്രകാരം സംസ്ഥാന പൊലീസ്, എക്സൈസ്, കസ്റ്റംസ് തുടങ്ങി വിവിധ ഏജൻസികൾ പിടികൂടിയത്. 4,101 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും നാർകോട്ടിക്ല് കൺട്രോൾ ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button