KeralaLatest NewsNews

ഇപ്പോൾ തുറക്കാൻ കഴിയില്ല: സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് വീണ്ടും മാറ്റി

തിരുവനന്തപുരം : അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25-ലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

നേരത്തെ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന തീയ്യതി ഒക്ടോബര്‍ 18 ലേക്കും ഒക്ടോബര്‍ 20 ലേക്കും മാറ്റിയിരുന്നു. എന്നാൽ, കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോളേജുകള്‍ തുറക്കുന്നത് വീണ്ടും നീട്ടിയിരിക്കുന്നത്.

Read Also  :  അപ്പർ കുട്ടനാട്ടിലും പ്രളയഭീതി: കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സുകള്‍ നി​ര്‍​ത്തി​വ​ച്ചു, ജാഗ്രത വേണമെന്ന് ഭരണകൂടം

തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാല്‍, തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84% മഴയും ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സീസണ്‍ ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യുന മര്‍ദ്ദങ്ങള്‍ ചുഴലിക്കാറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button