KeralaLatest NewsNews

‘യുഗങ്ങൾ വേണ്ട, കാത്തിരിക്കുന്നത് വൻ ദുരന്തം, ആരാണ് കള്ളം പറയുന്നതെന്ന് അന്നറിയാം’: 2013ൽ ഗാഡ്ഗിൽ പറഞ്ഞത്

‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും’, 2013ൽ പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ പറഞ്ഞ വാക്കുകളാണിത്.

Also Read:സിംഘു അതിര്‍ത്തിയിലെ കൊലപാതകത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക പ്രതിഷേധവുമായി കൂട്ടിക്കുഴയ്ക്കുന്നു: ടികായത്

കനത്ത മഴയിൽ കേരളം മറ്റൊരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കുന്നതിനിടയിൽ ഗാഡ്ഗിലിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധേയമാവുകയാണ്. മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോഴും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വ്യാപകമാകുമ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചർച്ചയായത്. പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോഴെല്ലാം ഇദ്ദേഹത്തിന്റെ റിപ്പോർട്ട് ഉയർന്നു വരാറുണ്ട്.

‘ഒരിക്കൽ അവർ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ പഴയ റിപ്പോർട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. 2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സർക്കാരിന് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ പിന്നീട് ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button