PathanamthittaLatest NewsKeralaNattuvarthaNews

മഴ: തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല, എത്തിയവരെ മടക്കി അയയ്ക്കും

നിലക്കലില്‍ എത്തിയ തീര്‍ത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദ്ദേശം നല്‍കി

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നെങ്കിലും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തുലാമാസ പൂജാ സമയത്ത് പൂര്‍ണമായും തീര്‍ത്ഥാടകരെ ഒഴിവാക്കാന്‍ തീരുമാനം എടുത്തതെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

Read Also : ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ നിന്ന് കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടി

തീര്‍ത്ഥാടകരെ ഇന്നും നാളെയും ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീര്‍ത്ഥാടകരെ പൂര്‍ണമായി ഒഴിവാക്കുന്നത്. നിലക്കലില്‍ എത്തിയ തീര്‍ത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. മുന്നൂറോളം തീര്‍ത്ഥാടകരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

അതേസമയം കക്കി ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതോടെ പമ്പ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡാമിലെ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയില്‍ എത്തിയതോടെയാണ് കക്കി ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ തുറന്നത്. വനമേഖലയില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുകയാണ്. ബുധനാഴ്ച മുതല്‍ ശക്തമായ മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കണ്ടെന്ന തീരുമാനം എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button