Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 122 പുതിയ കേസുകൾ

അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 122 പുതിയ കോവിഡ് കേസുകൾ. 157 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Read Also: പ്രൊബേഷണറി ഓഫീസര്‍ തസ്തികകളില്‍ ഐ.ബി.പി.എസിന്റെ വിജ്ഞാപനം: ഓണ്‍ലൈനായി അപേക്ഷിക്കാം

738,812 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,32,595 പേർ രോഗമുക്തി നേടി. 2,122 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,095 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 3,27,338 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായത് വീട്ടുകാരുടെ എതിര്‍പ്പിന് കാരണമായി: ഗര്‍ഭം അലസിപ്പിച്ച് കളയാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി

shortlink

Related Articles

Post Your Comments


Back to top button