KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു: 21കാരൻ അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഏരൂർ അയിലറയിൽ അശോക് ഭവനിൽ അശോകന്‍റെ മകൻ അനിൽ കുമാറി(21) നെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Read Also  :  മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

കൊല്ലം അഞ്ചൽ ഏരൂരിലാണ് സംഭവം നടന്നത്. ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ ഇയാൾ നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button