Latest NewsNewsInternational

ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി

ധാക്ക : ബംഗ്ലാദേശിൽ  ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികരിച്ച് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സാമൻ ഖാൻ. അക്രമ സംഭവങ്ങൾ സാമുദായിക സംഘർഷമല്ലെന്നും രാജ്യത്തിൻറെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹീനമായ ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also  :  ഫേസ്ബുക്കിന്റെ പേര് മാറ്റാൻ പോകുന്നു: അടിമുടി മാറ്റങ്ങൾക്കൊരുങ്ങി മാര്‍ക് സക്കര്‍ബര്‍ഗ്

കഴിഞ്ഞ പതിറ്റാണ്ടിനിടെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെ ഉണ്ടായ ഏറ്റവും ക്രൂരമായ ആക്രമണത്തിൽ 6 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കോമില നഗരത്തിലെ ദുർഗാപൂജ പന്തലിൽ വിശ്വാസികളുടെ വികാരം ഹനിക്കുന്ന സംഭവം നടക്കുന്നതിന്റെ ഫെയ്‌സ്ബുക്ക് ലൈവ് ദൃശ്യങ്ങളാണ് അക്രമസംഭവങ്ങൾക്ക് വഴിവെച്ചത്. കലാപകാരികൾ നിരവധി ഹൈന്ദവ മതസ്ഥാപനങ്ങൾക്കെതിരെ അക്രമം അഴിച്ചുവിടുകയും ഹൈന്ദവ മതവിശ്വാസികളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. കലാപത്തെ തുടർന്ന് അധികൃതർ 71 കേസുകൾ ചുമത്തിയിട്ടുണ്ട്. പ്രതികളാണെന്ന് സംശയിക്കുന്ന 450 പേരെ ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button