CricketLatest NewsNewsSports

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗാർഹിക പീഡനത്തിന് അറസ്റ്റിൽ

സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ മൈക്കിൽ സ്ലേറ്റർ ഗാർഹിക പീഡനത്തിന് അറസ്റ്റിൽ. കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവത്തെ തുടർന്നാണ് മുൻ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല. ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് മുൻ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 51 കാരനായ സ്ലേറ്റർ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ടിവി കമന്റേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. 1993 ഓസ്ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ശേഷം 10 വർഷത്തോളം ടീമിലെ സജീവസാന്നിധ്യമായിരുന്നു സ്ലേറ്റർ.

Read Also:- പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം..

ഇതിനിടെ ലഹരി മരുന്നുകൾക്ക് അടിമയായ സ്ലേറ്റർ ഭാര്യയുമായി വഴക്കിട്ട് പിരിഞ്ഞിരുന്നു. തനിക്കു പകരം ടീമിലെത്തിയ ജസ്റ്റിൻ ലാംഗറുമായും അത്ര സുഖകരമായ ബന്ധമായിരുന്നില്ല താരത്തിന് ഉണ്ടായിരുന്നത്. കഴിഞ്ഞ ഐപിഎൽ മത്സരത്തിന് ഇന്ത്യയിൽ വന്ന ഓസ്ട്രേലിയൻ താരങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമിക്കാത്തതിന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി സ്ലേറ്റർ ഇടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button