PalakkadMalappuramKeralaNattuvarthaNews

പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടി, മലപ്പുറത്തും ഉരുള്‍പൊട്ടല്‍: അതിരപ്പിള്ളി വാഴച്ചാല്‍ അടച്ചു

വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവ അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്തും മലപ്പുറത്തും ഉരുള്‍പൊട്ടല്‍. സംഭവത്തില്‍ ആളപായമില്ല. വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവ അടച്ചു.

Read Also : ചൊവ്വാഴ്ച തുലാവര്‍ഷം ആരംഭിക്കുന്നു: മഴയും കാറ്റും വീണ്ടും ശക്തമാകും, ഞായറാഴ്ച വരെ മഴ

പാലക്കാട് ബുധനാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴ അരമണിക്കൂറിലേറെ നീണ്ടു. ഇതിനിടെയാണ് മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലും ഉരുള്‍പൊട്ടിയത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് 273 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലയോര മേഖലകളായ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മഴ ശക്തിപ്രാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും മൂന്ന് ഷട്ടറുകളും ഇന്ന് അടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button