KeralaLatest NewsNews

‘തീവ്ര സംഘപരിവാർ വിരുദ്ധനാണ് ഞാൻ’: കേരളത്തിലെ പ്രശാന്ത് കിഷോറാണെന്നാണ് ശ്രീജിത്ത് പണിക്കരുടെ ഭാവമെന്ന് എസ് സുദീപ്

രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജ് എസ് സുദീപ്. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ശ്രീജിത്ത് ട്രോളുകള്‍ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിമർശനം പരസ്യ സൈബർ പോരാട്ടത്തിലേക്ക് വഴി തെളിച്ചു. ഒരു ചാനല്‍ ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ മുന്‍ ജഡ്ജ് ആ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നുവെന്ന് കഴിഞ്ഞ ദിവസം ശ്രീജിത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് എസ് സുദീപ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ജനം ടീവിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചിരുന്നുവെന്ന് എസ് സുദീപ് വ്യക്തമാക്കുന്നുണ്ട്.

Also Read:ജലപാതകളിൽ ഇനി പേടി കൂടാതെ യാത്ര ചെയ്യാം: സ്മാർട്ട് സുരക്ഷയുമായി ദുബായ് പോലീസ്

‘തീവ്ര സംഘപരിവാർ വിരുദ്ധനാണ് ഞാൻ, എന്നെ സംഘപരിവാർ വിരുദ്ധനെന്നു തന്നെ വിളിക്കണം. വിളിച്ചേ പറ്റൂ. ആ വിളി എനിക്കഭിമാനമാണ്. നിരീക്ഷകൻജിയെ കമ്യൂണിസ്റ്റ്-കോൺഗ്രസ് വിരുദ്ധനെന്നോ വർഗീയ വാദിയെന്നോ വർഗീയ ഭ്രാന്തനെന്നോ മനുഷ്യ വിരുദ്ധനെന്നോ തന്നെ വിശേഷിപ്പിക്കണം. അല്ലാത്ത ചർച്ചയിൽ എൻ്റെ പട്ടി വരും. അതുകൊണ്ട് ചർച്ചയ്ക്ക് നിരീക്ഷകനായ ജി വരും, കേട്ടോ. വിട്ടു പിടി, നമ്പ്യാരേ’, എന്നായിരുന്നു അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

നിരീക്ഷകനെക്കുറിച്ച് പിന്നെയും എഴുതുന്നതിൽ മാന്യ വായനക്കാർ ക്ഷമിക്കുക. മാന്യവായനക്കാർ എന്നതിൽ നിരീക്ഷകനായ സംഘപരിവാറുകാരൻ അടക്കം ഒരു സംഘപരിവാറുകാരനും പെടുന്നില്ല എന്നതിനാൽ സംഘപരിവാറുകാർ ക്ഷമിക്കേണ്ടതില്ല. പണിക്കരു ചേട്ടൻ ഭയങ്കര സംഭവമാണ് കേട്ടോ. എന്നാരു പറഞ്ഞു എന്നു ചോദിച്ചാൽ പണിക്കരു ചേട്ടൻ തന്നെ പറഞ്ഞു. പിന്നെ ചേട്ടായി തന്നെ ഉണ്ടാക്കി സ്വന്തം കമൻ്റ് ബോക്സിൽ നിക്ഷേപിക്കുന്ന കമൻ്റുകൾ വരുന്ന ഫെയ്ക്ക് ഐ ഡി കളും പറഞ്ഞാരുന്നു. ആള് ഐ ടി വിദഗ്ദ്ധനാണ്. എന്നാരു പറഞ്ഞു? ചേട്ടായി തന്നെയാണേ പറയുന്നത്. വേറാരും പറഞ്ഞിട്ടില്ല കേട്ടോ. എന്താണീ ഐ ടി വൈദഗ്ദ്ധ്യം? അത് നേരത്തേ പറഞ്ഞതു തന്നെ. നിരത്തി ഫെയ്ക് ഐ ഡി കൾ ഉണ്ടാക്കുക. അവരെയെല്ലാം തൻ്റെ ഫോളോവേഴ്സ് ആക്കി അവതരിപ്പിക്കുക. എന്നിട്ട് പണിക്കരു ചേട്ടൻ സൂപ്പർ സൂപ്പർ എന്ന കമൻ്റുകൾ മാത്രം സ്വന്തം കമൻ്റ് ബോക്സിൽ നിറക്കുക. ഇതാണ് ഐ ടി പണി.

Also Read:‘ബൈ ബൈ, ഞാൻ പോകുന്നു’: ഇന്ത്യ-പാക് പോരാട്ടം, അവധിയെടുക്കുകയാണെന്ന് സാനിയ

ആശാന് രണ്ടര ലക്ഷം ഫോളോവേഴ്സ് ആണത്രെ! ഫോളോവേഴ്സിനൊക്കെ കമൻ്റ് ചെയ്യാമത്രെ! പക്ഷേ നമുക്കൊന്നും കമൻ്റ് ചെയ്യാനേ പറ്റില്ല! കമൻ്റ് ബോക്സിൽ ഒരൊറ്റ വിമർശനം, ങേഹെ! കാണില്ല! മുക്കും! അത് ആരും കാണാതെ മുക്കാനാണ് കമ്പനി! ഒരൊറ്റ വിമർശനം പോലുമില്ലാത്ത ഫെയ്സ്ബുക്കിലെ ഏക ഐ ഡിയാണ് ആശാൻ്റേത്! ഇവിടെ രാഹുൽ ഗാന്ധി മുതൽ വി ടി ബൽറാം വരെ എല്ലാവരും എന്നും എഫ് ബി യിൽ വിമർശനം തൊട്ട് തെറിവിളി വരെ കേൾക്കുന്നു. പക്ഷേ പണിക്കരു ചേട്ടൻ മാത്രം സൂപ്പർ! സർവ്വസമ്മതൻ! ആഹാ, എന്തൊരു വൈദഗ്ദ്ധ്യം! ഈ സർവ്വസമ്മതൻ വന്ന ശേഷം സംഘപരിവാറിന് എന്താണു കിട്ടിയത്? 2016 ൽ കിട്ടിയ ഏക സീറ്റും കൂടി പോയി കിട്ടി! ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ട! തിരുവനന്തപുരം നഗരസഭ പോയ വഴി പോലും കണ്ടില്ല! എന്നിട്ടാണ് എൻ്റെ ചാനൽ ചർച്ച സൂപ്പറാ സൂപ്പറാ എന്നു സ്വയം തള്ളിമറിക്കുന്നത്! എന്നിട്ട് കേരളത്തിലെ പ്രശാന്ത് കിഷോറാണെന്നാണ് ഭാവം! പാവം സംഘപരിവാറുകാരെ പണിക്കർക്കും മമധർമ്മയ്ക്കും എങ്ങനെയും പറ്റിക്കാം.

ഒരു സീറ്റു പോലും ജയിച്ചില്ലെങ്കിലും ഫണ്ട് ഒഴുകും. അതിൻ്റെ വീതം എല്ലാവനും നക്കാൻ കിട്ടും. ഒരു സീറ്റെങ്ങാൻ ജയിച്ചാൽ അന്വേഷണം വരും! എങ്ങനെ ജയിച്ചു എന്ന ചോദ്യത്തിനു മറുപടി പറയേണ്ടി വരും. തോറ്റാൽ സുഖം. എഫ് ബി യിലും ചാനലിലും സ്വയം തള്ളി മറിച്ച് കഴിയാം. അതൊക്കെ വിശ്വസിക്കാൻ കുറെ സംഘപരിവാറുകാരും! എല്ലാ സംഘികളെയും എല്ലാക്കാലത്തും പറ്റിക്കാം. പക്ഷേ മനുഷ്യരെ പറ്റിക്കാൻ കഴിയില്ലല്ലോ! ഇടതുപക്ഷത്തിലും കോൺഗ്രസിലും വായിക്കാനും ചിന്തിക്കാനും എഴുതാനും അറിയാവുന്ന അനവധി നിരവധി പേർ എന്നുമുണ്ട്. ചിന്തിക്കാനും വായിക്കാനും എഴുതാനും അറിയാത്ത പാവം സംഘപരിവാറുകാർക്ക് അതൊന്നും ആവശ്യമില്ലാത്ത നിരീക്ഷകൻജി തന്നെ ശരണം!
പൊട്ടക്കിണറ്റിൽ പുളവൻ ഫണീന്ദ്രൻ. തട്ടിൻപുറത്ത് ആഘു (എലി) മൃഗ പ്രവീണൻ. സംഘികളിൽ പണിക്കർ പ്രശാന്ത് കിഷോർ… എന്നും പൂജ്യം വാങ്ങിത്തരുന്ന സം-പൂജ്യൻ!

shortlink

Related Articles

Post Your Comments


Back to top button