Latest NewsNewsIndia

കുശിനഗർ വിമാനത്താവളത്തിന് തറക്കല്ലിട്ടത് ഞങ്ങൾ, ബിജെപി ഒരു ഇഷ്ടിക കഷ്ണം പോലും കൊണ്ടുവന്നില്ല: സമാജ് വാദി പാർട്ടി

കുശിനഗർ വിമാനത്താവളം യാഥാർത്ഥ്യമാക്കിയ യോഗി സർക്കാരിന് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹം ഉയരുന്ന പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്റെ പരാമർശം

ലക്‌നൗ : കുശിനഗർ വിമാനത്താവള നിർമാണത്തിൽ അവകാശവാദവുമായി സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2012 മുതൽ 2017 വരെ താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതിക്ക് വേണ്ട അടിസ്ഥാന പ്രവർത്തനങ്ങൾ നടത്തിയതെന്നും തറക്കല്ലിട്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു. കുശിനഗർ വിമാനത്താവളം യാഥാർത്ഥ്യമാക്കിയ യോഗി സർക്കാരിന് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹം ഉയരുന്ന പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്റെ പരാമർശം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

‘ഓർക്കുക പൈലറ്റ് മാത്രമാണ്, വിമാനം നിങ്ങളുടേതല്ല, ആരോ ഇട്ട റൺവേയിൽ വിമാനം പറത്തുക മാത്രമാണ് നിങ്ങൾ ചെയ്യുന്നത്. തറക്കല്ലിടലിനായി ഒരു ഇഷ്ടിക കഷ്ണം പോലും ബിജെപി കൊണ്ടുവന്നില്ല. ഇപ്പോൾ പൂമാലയും കത്രികയും മധുരവുമൊക്കെയായി സമാജ് വാദി പാർട്ടിയുടെ പ്രവർത്തികൾ ഉദ്ഘാടനം ചെയ്യുകയാണ് ബിജെപി നേതാക്കൾ’- അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.

Reda Also  :  ശരീരത്തിലെ വിഷാoശങ്ങളെ പുറംതള്ളാന്‍ ചൂടുവെള്ളം!

എന്നാൽ, അഖിലേഷിൻറെ ട്വീറ്റിനെതിരെ നിരവധി വിമർശനമാണ് ഉയരുന്നത്. 2012 മുതൽ 17 വരെ ഉണ്ടായിട്ടും എന്തുകൊണ്ട് വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കിയില്ലെന്നും ബിജെപി നേതാവ് വിജയ് ബഹാദൂർ പഥക് ചോദിച്ചു. വിമാനത്താവളത്തിന്റെ നിർമാണം നടത്തിയത് മോദിജിയും യോഗി ആദിത്യനാഥും ചേർന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button