KeralaLatest NewsNews

അനുപമാചന്ദ്രൻ വിഷയം ചർച്ചയാവാതിരിക്കാനുള്ള കമ്മി ടാക്ടിക്സ് ആണ് മുക്തയുടെ ‘വീട്ടുജോലി’ പരാമർശം: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

ഒരു ചാനൽ ഷോയിൽ പങ്കെടുത്ത നടി അവരുടെ സ്വന്തം കുഞ്ഞിനെ വളർത്തുന്ന രീതി അവരുടെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതാണല്ലോ നിലവിൽ പ്രബുദ്ധ കേരള പുരോഗമന – സ്ത്രീപക്ഷ നമ്മളിടങ്ങളിലെ മുഖ്യവാർത്ത. മുക്തയ്‌ക്കും മകൾ അഞ്ച് വയസ്സുകാരി കിയാരയ്ക്കും വേണ്ടി പാട്രിയാർക്കിയുടെ വമ്പൻ പ്രബന്ധങ്ങൾ പടച്ചിറക്കുന്ന പുരോഗമനോളികൾ നൈസായിട്ടങ്ങ് ഒഴിവാക്കിയ ഒരു വാർത്തയുണ്ട് തലസ്ഥാനനഗരിയിൽ. ആറുമാസമായി സ്വന്തം കുഞ്ഞിനെ അന്വേഷിച്ചു അനുപമ എന്ന ഒരമ്മ ഇവിടുത്തെ പോലിസ് സ്റ്റേഷനുകളിലും വിവിധ ചൈൽഡ് വെൽഫയർ സ്ഥാപനങ്ങളിലും കയറി ഇറങ്ങി നടക്കുകയാണെന്ന വാർത്ത. കമ്മ്യൂണിസം ചിന്തകളിലും സിരകളിലും പടർന്ന ഒരു കുടുംബത്തിൽ നിന്നും ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന അതിഭീകരമായ മെന്റൽ ടോർച്ചർ കം ട്രോമ ഇവിടെ ആരും മുഖവിലയ്ക്കെടുക്കുന്നേയില്ല. മുക്താവിഷയത്തിൽ പാട്രിയാർക്കിയുടെ അരപ്പുകല്ലിൽ ജെൻഡർ ഇക്വാളിറ്റിയും സ്ത്രീവിരുദ്ധതയും കൂട്ടിയരച്ച് അരപ്പാക്കിയെടുത്തവർ കൺമുന്നിൽ ഒരു സ്ത്രീ അനുഭവിക്കുന്ന നോവിനെ പ്രതി കമാന്നൊരക്ഷരം മിണ്ടുന്നതേയില്ല.

Also Read:ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നത് പാര്‍ട്ടിക്ക് കരുത്താകും: സ്വാഗതം ചെയ്ത് കെ. മുരളീധരന്‍

ഗർഭമാണെന്നറിഞ്ഞതുമുതൽ കുഞ്ഞിനെ നശിപ്പിക്കാൻ അനുപമയുടെ അമ്മയും അച്ഛനും അനുപമയെയും കൊണ്ട് വിവിധ ആശുപത്രികളിൽ കയറിയിറങ്ങിയെന്നു കേട്ടിട്ട് പാട്രിയാർക്കിയൽ ടീംസിനൊന്നും തോന്നിയിട്ടില്ല. ഗർഭിണിയുടെ കൺസെന്റിനു പുല്ലുവില കല്പിച്ച കുടുംബം കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ളതാവുമ്പോൾ പാട്രിയാർക്കി കൂടും കുടുക്കയുമെടുത്ത് കാശിക്ക് പോകാറുണ്ട്. ഒരു DYFI നേതാവിൽ നിന്ന് ഗർഭിണിയായ മകളുടെ കുഞ്ഞിനെ അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് മാതാപിതാക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞില്ലായെന്നത് തല്ക്കാലം മറക്കാം. അപ്പുറത്തെ വീട്ടിലെ ലിവിംഗ് ടുഗെദറിനും അവിഹിതത്തിനുമൊക്കെ നിറഞ്ഞ കയ്യടിയും പ്രോത്സാഹനവും സ്വന്തം വീട്ടിലേയ്ക്ക് അത് വരുമ്പോൾ പുറംകാൽ മടക്കി ചവിട്ടും അല്ലെങ്കിലും അഭിനവ കമ്മ്യൂണിസ്റ്റ് – ലിബറൽ – പുരോഗമന – നവോത്ഥാന കേരളത്തിന്റെ മുഖംമൂടിയുടെ ഭാഗമാണല്ലോ. CPM ലോക്കൽ കമ്മിറ്റി ഭാരവാഹി ആയ അച്ഛൻ ജയചന്ദ്രൻ, CPM നേതാവായ അച്ഛൻ്റെ സഹോദരി ജയശ്രീ എന്നിങ്ങനെ പുരോഗമന ചിന്തയുടെ അപ്പോസ്തലൻമാരുടെ കുടുംബത്തിലാണ് സഖാത്തിയായി അനുപമ ജീവിച്ചതെങ്കിലും ഗർഭത്തിന്റെ കാര്യം വന്നപ്പോൾ അവരൊക്കെ പുരോഗമനം എടുത്ത് കിണറ്റിലെറിഞ്ഞു കളഞ്ഞു. അതാണ് അഭിനവ കമ്മ്യൂണിസം കം പുരോഗമനം.

Also Read:കുട്ടിയാനയെ ലക്ഷ്യമാക്കി വന്ന മുതലയെ ചവിട്ടിക്കൊന്ന് അമ്മയാന : വീഡിയോ

അമ്പത് ലക്ഷത്തിന്റെ വനിതാ മതിലിന് ഇഷ്ടിക കെട്ടിയ കുടുംബത്തിലുള്ളവരാണ് , ആ വനിതാ മതിലിനുള്ളിലുള്ളവരാണ് സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വയറ്റിൽ ഉടലെടുത്ത ഒരു ജീവനെ ഇല്ലാതാക്കാൻ ആവോളം ശ്രമിച്ചത്. പെൺകുട്ടിയുടെ ചെറുത്തുനില്പിനൊടുവിൽ അവൾ പ്രസവിച്ചെങ്കിലും ആ ചോരകുഞ്ഞിനെ പെണ്ണിന്റെ അച്ഛൻ പാർട്ടി സഹായത്തോടെ നാടു കടത്തിയത്. നൊന്തുപെറ്റ കുഞ്ഞിനെ തേടി കഴിഞ്ഞ ആറുമാസമായി ആ അമ്മ കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളേയും ഒട്ടേറെ മുതിർന്ന രാഷ്ട്രീയ നേതാക്കളേയും മുഖ്യമന്ത്രി മുതൽ DGP വരെയും താണുതൊഴുതിട്ടും ആ കുഞ്ഞ് എവിടെയെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത കേരളത്തിലായിരുന്നു സ്ത്രീസുരക്ഷയ്ക്കും ലിംഗനീതിക്കും വേണ്ടിയുള്ള 50 ലക്ഷത്തിന്റെ മതിൽ എന്നതാണ് ഐറണി .

അനുപമ ചന്ദ്രൻ എന്ന ആ അമ്മ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വന്നു ചോദിച്ച ചോദ്യങ്ങൾ പൊതു സമൂഹത്തിന്റെ മനസാക്ഷിക്ക് നേരെയുള്ള കൂരമ്പുകളാണെങ്കിലും അതിന്മേലൊരു പൊളിറ്റിക്കൽ കറക്ട് നെസ് നടത്താൻ പുരോഗമനക്കൂട്ടം മുതിരാത്തത് ആ പെൺകുട്ടിയുടെ കുടുംബം വിശ്വസിക്കുന്ന ഇസം കാരണമാണ്. എന്നാൽ മുക്തയെന്ന സെലിബ്രിറ്റി പെണ്ണിന് അവകാശപ്പെടാൻ ഈ ഇസം കൂടെ ഇല്ലാത്തതിനാൽ ആ ചാനൽ പരിപാടിയിലെ ആ വാക്കുകൾ ചർച്ചയാക്കണം. മുക്തയ്ക്കും മകൾക്കും ആജീവനാന്തം ഉതകുന്ന പാട്രിയാർക്കിയൽ ക്ലാസ്സുകൾ കൊടുക്കുകയും വേണം.

‌Also Read:ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും അധ്യാപകർ മനസ്സിലാക്കണം: വി ശിവൻ കുട്ടി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ തന്റെ നഗ്ന ശരീരം സ്വന്തം മക്കൾക്ക് കാൻവാസായി വിട്ടുനല്കിയപ്പോൾ അതിൽ പാരന്റിംഗ് കം അമ്മയുടെ പേഴ്സണൽ ചോയ്സ് ക്യാപ്സ്യൂളുകൾ വാരിവിതറിയ ടീമുകൾക്കൊക്കെ മുക്ത ഇപ്പോൾ ടോക്സിക്കാണ്. ബോഡി ആർട്ടിന്റെ അപാരസാദ്ധ്യതയായിരുന്നു രഹ്നയുടെ അന്നത്തെ പെർഫോമെൻസെന്നു പാടിപ്പുകഴ്ത്തിയ ടീമൊക്കെ എന്തുകൊണ്ട് മുക്ത മകളെ വീടു വൃത്തിയാക്കാനും മറ്റും ചെറുപ്രായത്തിലെ പഠിപ്പിക്കുന്നത് കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതാണെന്ന് പറയുന്നില്ല ? പറയില്ല. കാരണം മുക്തയ്ക്ക് അവകാശപ്പെടാൻ ആക്ടിവിസത്തിന്റെയോ ഫെമിനിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ പിൻബലമില്ല. അനുപമാചന്ദ്രനെ കണ്ടില്ലെന്നു നടിക്കേണ്ടതും അവർ നേരിട്ട ക്രൂരതയ്ക്കെതിരെ കണ്ണടയ്ക്കേണ്ടതും ഇന്നിന്റെ പുരോഗമന -നവോത്ഥാനത്തിന് ആവശ്യമാവുന്നത് അവർ വിരൽ ചൂണ്ടുന്നവർ ചെമ്പട്ടുധാരികൾ ആയതിനാലാണ്. സ്വന്തം മകളെ വളർത്തുന്ന രീതി പറഞ്ഞപ്പോൾ അതിൽ അറിയാതെ ജെൻഡർ പറഞ്ഞുപ്പോയി എന്ന ഒരു തെറ്റേ മുക്ത ചെയ്തതായി തോന്നിയുള്ളൂ. അതിൽ പിടിച്ച് മുക്തയെ ടോക്സിക് ആക്കി അതൊരു പരമപാതകം എന്ന രീതിയിലുളള നരേഷൻസ് ഒന്നാന്തരം കണ്ണടയ്ക്കലാണ്. അനുപമാചന്ദ്രൻ വിഷയം ചർച്ചയാവാതിരിക്കാനുള്ള കമ്മി ടാക്ടിക്സ് . ആ tactics ആണ് ഏറ്റവും toxic.

അമ്മ തേടി നടന്ന കുഞ്ഞിനെ നാടു കടത്തിയതിനോളം വലിയ പാതകമല്ല മറ്റൊരു വീട്ടിൽ കയറി ചെല്ലേണ്ടവളല്ലേ അവൾ എന്ന ഒരമ്മയുടെ സ്റ്റേറ്റ്മെന്റ്. ആ സ്റ്റേറ്റ്മെന്റ് വലിയ വാർത്തയാക്കി ചർച്ചിക്കുന്നവർ ഒരു പെറ്റ വയറിന്റെ കുഞ്ഞിനെ തേടിയുള്ള അലച്ചിൽ ചർച്ചയാക്കൂ. കിയാരയ്ക്ക് എന്തിനുമേതിനും മുക്തയെന്ന സ്വന്തം അമ്മയുണ്ട്. എന്നാൽ എവിടെയോ കാണാപ്പാടകലെ ഒരു വയസ്സു തികയാൻ പോകുന്ന ഒരു കുഞ്ഞ് പെറ്റമ്മയുടെ നെഞ്ചിലെ ചൂടിനായി കൊതിക്കുന്നുണ്ട് മനുഷ്യരേ! അനുപമയുടെ കുഞ്ഞ്. ആ കുഞ്ഞിനാണ് നീതി വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button