ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

‘അയാളുടെ കാല് വരെ എന്നെക്കൊണ്ട് നക്കിച്ചു, എന്നിട്ടും’: സ്വന്തം അച്ഛനെയും അനിയനെയും കൊന്ന ഭർത്താവിനെ കുറിച്ച് ഭാര്യ

ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യ. ഭർത്താവ് അരുണിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന് ഭാര്യ അപർണ വെളിപ്പെടുത്തുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് അരുൺ ദിവസവും തന്നെ മർദ്ധിക്കുമായിരുന്നുവെന്ന് അപർണ പറയുന്നു. വഴക്കിനൊടുവിൽ അരുൺ അപർണയുടെ അച്ഛനെയും സഹോദരനെയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. നാല് വർഷത്തോളം സഹിച്ച ശേഷമായിരുന്നു അപർണ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ആവശ്യപ്പെട്ട് അപർണയെ തിരികെ കൊണ്ടുപോകാൻ അരുൺ എത്തിയപ്പോഴാണ് കൊലപാതകം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് അരുണിൽ നിന്ന് താൻ നേരിട്ടത് മൃ​ഗീയമായ പീഡനമാണെന്ന് അപർണ വെളിപ്പെടുത്തുന്നു. അരുണിനെ തിരുത്താതെ, തന്നെ പീഡിപ്പിക്കാൻ ഭർത്താവിന്റെ അമ്മയും കൂട്ടുനിന്നതായി യുവതി പറയുന്നു.

Also Read:മുഖത്തെ പാടുകൾ അകറ്റി സൗന്ദര്യം വീണ്ടെടുക്കാൻ!

‘നീ ഇവിടുന്ന് ഇറങ്ങിപ്പോ, പട്ടിയല്ലേ നീ. കാല് നക്കാൻ പറഞ്ഞിട്ടുണ്ട്, ഞാൻ കാല് വരെ നക്കി. എന്നെ ഉറങ്ങാൻ സമ്മതിച്ചാൽ മതിയെന്നായിരുന്നു ഞാൻ പറഞ്ഞത്. വെള്ളം ഒഴിക്കാതെയാണ് അയാൾ മദ്യപിക്കുന്നത്. വീട്ടിൽ വന്ന് ഒരു ബാധ്യതയാകാൻ താല്പര്യമില്ലായിരുന്നില്ല. ജനനേന്ദ്രിയത്തിൽ മുളകുപൊടി ഇട്ടിട്ടുണ്ട്. കൈയിൽ സിഗരറ്റ് കുത്തിവെച്ച് പൊള്ളിച്ചിട്ടുണ്ട്. ബാറ്റുകൊണ്ട് ചെവിയുടെ കർണ്ണപടം അടിച്ചുപൊട്ടിച്ചിട്ടുണ്ട്. സിസേറിയന് സ്റ്റിച്ച് ഉള്ളിടച്ച് ചവിട്ടിമെതിച്ചിട്ടുണ്ട്. അടിവയറ്റിൽ ഒക്കെ ഇടിയും സാധ്വിട്ടും തന്നിട്ടുണ്ട്. തല ഒരു തവണ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. നടുവിന് ചവിട്ടി. ഇങ്ങനെയൊക്കെ ഉപദ്രവിച്ചിട്ടുണ്ട്. പുതപ്പ് വായിൽ കുത്തിക്കയറ്റിയിട്ട് ഇടിക്കും. ഇടിക്കല്ലേ ചേട്ടാ, വേദന സഹിക്കാൻ വയ്യ എന്ന് പറഞ്ഞാലും കേൾക്കില്ല. ഒരു അടിക്ക് എന്നെ കൊല്ലാൻ പറഞ്ഞാലും കേൾക്കില്ല. നിന്നെ ഇഞ്ചിഞ്ച് ആക്കിയെ കൊള്ളുകയുള്ളു എന്ന് അയാൾ പറയും’, അപർണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button