Latest NewsIndia

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: സംവിധായകന്‍ ശങ്കറിന്റെ മരുമകനും പിതാവിനുമെതിരെ കേസ്

പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം കേസെടുത്തു. ക്രിക്കറ്റ് പരിശീലനത്തിനായി പോയ പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ആയ രോഹിത് ദാമോദരന്‍ , ക്ലബ് സെക്രട്ടറിയായ അച്ഛന്‍ ദാമോദരന്‍, ക്രിക്കറ്റ് പരിശീലകന്‍ താമരൈ കണ്ണന്‍, എന്നിവരുടെ പേരുകള്‍ പുതുച്ചേരിയിലെ മേട്ടുപ്പാളയം പൊലീസിന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്നു.

അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയിരുന്നു. പരാതിയെത്തുടര്‍ന്ന് പുതുച്ചേരി ശിശുക്ഷേമ സമിതി (പി.സി.ഡബ്ല്യു.സി.) കോച്ചുമാരായ താമരൈക്കണ്ണന്‍, ജയകുമാര്‍, സെയ്ചെം മധുര പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരന്‍, മകന്‍ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരെ മേട്ടുപ്പാലം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മില്‍ ഈ വര്‍ഷം ജൂണില്‍ ചെന്നൈയില്‍ വച്ച്‌ വിവാഹം കഴിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

 

shortlink

Post Your Comments


Back to top button