KeralaLatest NewsNews

ബെവ്കോയ്ക്ക് മുന്നിൽ ആളുകൾ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്, മറ്റുകടകളിലെ പോലെ സൗകര്യം വേണം: ഹൈക്കോടതി

വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത പത്ത് മദ്യശാലകൾ മാറ്റി സ്ഥാപിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു

കൊച്ചി : ബെവ്കോയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. ബെവ്കോ ഔട്‌ലറ്റുകളിലെ പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെയാണെന്നും ഹൈക്കോടതി പറഞ്ഞു.

ബെവ്‌കോയിൽ ക്യൂ ഒഴിവാക്കണം. ആരും വീടിന് മുന്നിൽ ബെവ്കോ ഔട്‌ലറ്റുകൾ വരാൻ ആഗ്രഹിക്കുന്നില്ല. നയപരമായ മാറ്റം ആവശ്യമാണെന്നും കോടതി പറഞ്ഞു. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ബെവ്കോയിൽ വേണം. ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും കോടതി നിർദേശിച്ചു.

Read Also  :  ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയാക്കാതെ സര്‍ക്കാരിനെതിരെ വിവാദം സൃഷ്ടിച്ചെടുക്കലാണ് മാദ്ധ്യമങ്ങള്‍ ചെയ്യുന്നത്

അതേസമയം, വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത പത്ത് മദ്യശാലകൾ മാറ്റി സ്ഥാപിച്ചതായി
സർക്കാർ കോടതിയെ അറിയിച്ചു. 33 കൗണ്ടർ പരിഷ്‌കരിച്ചു. എന്നാൽ, വാക്ക് ഇൻ ഷോപ്പ് തുടങ്ങേണ്ട സമയം ആയി കഴിഞ്ഞെന്നും അതിനെ പറ്റി ഉള്ള സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ നിർദ്ദേശം നൽകിയതായും ഹൈക്കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button