COVID 19KeralaLatest NewsIndiaNews

100 കോടി ഡോസ് വാക്‌സിനേഷന്‍: ഇന്ത്യയുടെ നേട്ടം ലോകത്തെ അത്ഭുതപ്പെടുത്തുന്നത്: കെ. സുരേന്ദ്രന്‍

നരേന്ദ്രമോദി മുന്നില്‍ നിന്ന് രാജ്യത്തെ നയിച്ചതാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: 100 കോടി ഡോസ് വാക്‌സിനേഷനിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് കൈവരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പല രാജ്യങ്ങളും കൊവിഡിന് മുന്നില്‍ പതറിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍ നിന്ന് രാജ്യത്തെ നയിച്ചതാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ മരക്കൊമ്പില്‍ ഘടിപ്പിച്ച നിലയില്‍ സ്‌ഫോടകവസ്തു കണ്ടെത്തി സൈന്യം

100 കോടി വാക്‌സിന്‍ ഡോസ് നല്‍കാന്‍ പ്രയത്‌നിച്ച ആറ്റുകാല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ച ചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യസംഘടന ഇന്ത്യയെ അഭിനന്ദിച്ച് രംഗത്ത് വന്നത് രാജ്യത്തെ ഓരോ പൗരനും അഭിമാനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ഒരു ഭരണകൂടം രാജ്യത്തുള്ളത് കൊണ്ടാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാരുകളും സേനകളും സന്നദ്ധസംഘടനകളും കേന്ദ്രസര്‍ക്കാരിന് മികച്ച പിന്തുണ നല്‍കി. ഒമ്പത് മാസം കൊണ്ട് രാജ്യത്തിന് 100 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button