Latest NewsNewsIndia

ബിജെപി സർക്കാരിന് കീഴിൽ ഒരു മാഫിയയും വളരില്ല, രാജ്യത്ത് ഭീകരവാദത്തിന് തുടക്കമിട്ടത് കോൺഗ്രസ്: യോഗി ആദിത്യനാഥ്

ലക്നൗ: ജമ്മു കശ്മീരിന് അമിതാധികാരം നൽകിക്കൊണ്ട് ഭീകരവാദത്തിന് തുടക്കമിട്ടത് കോൺഗ്രസാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഭീകരവാദത്തിന്റെ ശവപ്പെട്ടിയിൽ കേന്ദ്രസർക്കാർ അവസാന ആണി അടിക്കുകയായിരുന്നെന്നും ലക്നൗവിലെ ഒരു പൊതുപരിപാടിയിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി.

രാജ്യത്ത് ബിജെപി സർക്കാരിന് കീഴിൽ ഒരു മാഫിയ രാജിനും വളരുക സാദ്ധ്യമല്ലെന്നും ലഹളകൾ സൃഷ്ടിക്കാൻ ആരും ധൈര്യപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഒരു സാമൂഹ്യവിരുദ്ധ ശക്തിയ്‌ക്കും നിലനിൽപ്പില്ല. പാവങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ഒരു മാഫിയയ്‌ക്കും സാധിക്കുകയില്ലെന്നും അങ്ങിനെ ആരെങ്കിലും ചെയ്താൽ അവരുടെ നെഞ്ചിൽ ബുൾഡോസർ കയറ്റിയിറക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാക്കേസ്

ഉത്തർപ്രദേശിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും ഇതുവഴി ബിജെപി പുതിയ ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടി സർക്കാരിന്റെ ഭരണകാലത്ത് ഭീകരർക്കെതിരായ കേസുകൾ എല്ലാം പിൻവലിക്കുകയും ഹിന്ദുക്കൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി യോഗി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button