KeralaLatest NewsNews

ഒരുകുട്ടിയും അച്ഛനില്ലാതെ ഉണ്ടാവില്ല, SFIക്കാരന്‍ പറയുന്നത്, അവന്‍ ജനിപ്പിക്കുന്നത് ‘തന്തയില്ലാത്ത കുട്ടി’ ആണെന്നല്ലേ?

എന്ത് തോല്‍വിയാണ് സഖാവെ! 'ഞങ്ങള്‍ക്കില്ല വകതിരിവ്' എന്ന നിങ്ങളുടെ പഴയ മുദ്രാവാക്യം നിലനിര്‍ത്താവുന്നതാണ്...

തിരുവനന്തപുരം: എം.ജി. സര്‍വകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും നടത്തിയ എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ വിമർശനം. സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് അവരെ സംബന്ധിച്ചിടത്തോളം നിരര്‍ത്ഥകമായ മുദ്രാവാക്യത്തേക്കാര്‍ ആ കൊടി പിടിക്കുന്നവരുടെ ആറ്റിറ്റ്യൂടിന് ചേരുന്ന മുദ്രാവാക്യം തന്നെയാണിതെന്നും ഞങ്ങള്‍ക്കില്ല വകതിരിവ് എന്ന നിങ്ങളുടെ പഴയ മുദ്രാവാക്യം നിലനിര്‍ത്താവുന്നതാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഗുളു ഗുളു ഗുളു SFI’ എന്ന വിപ്ലാവാത്മക മുദ്രാവാക്യത്തില്‍ നിന്ന് മാറി SFI അവരുടെ ശൈലിക്ക് ചേരുന്ന പുതിയ മുദ്രാവാക്യം എഴുതി ചേര്‍ത്തിരിക്കുകയാണ്. “മാറടി പെലച്ചി എസ്‌എഫ്‌ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും”. “സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം” എന്ന് അവരെ സംബന്ധിച്ചിടത്തോളം നിരര്‍ത്ഥകമായ മുദ്രാവാക്യത്തേക്കാര്‍ ആ കൊടി പിടിക്കുന്നവരുടെ ആറ്റിറ്റ്യൂടിന് ചേരുന്ന മുദ്രാവാക്യം തന്നെയാണിത്.

read also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച്‌ പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവ് പോലീസ് പിടിയിൽ

പുതിയ മുദ്രാവാക്യത്തിലെ ദളിത് വിരുദ്ധതയോ, സ്ത്രീ വിരുദ്ധതയോ ഒന്നും എന്നെ അതിശയിപ്പിക്കുന്നില്ല. കാരണം ആ വിഷയത്തിലെ കുലപതികളായ നായനാരും, അച്ചുതാനന്ദനും തൊട്ട് വിജയരാഘവന്‍ വരെയാണ് അവരുടെ പാര്‍ട്ടി സെക്രട്ടറിമാര്‍. എന്റെ വിഷയം ഇതിലെ ശാസ്ത്രവിരുദ്ധതയാണ്. ഒരു കുട്ടിയും അച്ഛനില്ലാതെ ഉണ്ടാവില്ല എന്നതാണ് ശാസ്ത്രം… കുട്ടി ജനിക്കാനുള്ള ശാസ്ത്രമൊക്കെ സ്കൂള്‍ ക്ലാസ്സില്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും എന്ത് അജ്ഞതയാണ്! മാത്രമല്ല, ആ യുക്തിയില്ലാത്ത വെല്ലുവിളിയിലൂടെ SFI ക്കാരന്‍ പറയുന്നത്, അവന്‍ ജനിപ്പിക്കുന്ന കുട്ടി ‘തന്തയില്ലാത്ത കുട്ടി’ ആണെന്നല്ലേ?

എന്ത് തോല്‍വിയാണ് സഖാവെ! ‘ഞങ്ങള്‍ക്കില്ല വകതിരിവ്’ എന്ന നിങ്ങളുടെ പഴയ മുദ്രാവാക്യം നിലനിര്‍ത്താവുന്നതാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button