KeralaNattuvarthaLatest NewsNews

ഹൈക്കമാന്റ് ഇപ്പോൾ കളരി നടത്തുന്നു, അതുകൊണ്ട് രാജി വച്ചതിൽ സങ്കടമില്ല: എ വി ഗോപിനാഥ്

തിരുവനന്തപുരം: ഹൈക്കമാന്റ് ഇപ്പോൾ കളരി നടത്തുകയാണ് അതുകൊണ്ട് രാജി വച്ചതിൽ ദുഖമില്ലെന്ന് എ വി ഗോപിനാഥ്. രാജി പിന്‍വലിക്കില്ലെന്നും രാജി വെച്ചതില്‍ ദുഃഖമില്ലെന്നും താനിപ്പോള്‍ കോണ്‍ഗ്രെസ്സുകാരനല്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഭാരവാഹി പട്ടികയില്‍ നേതൃത്വം ഗൗരവമായ ചര്‍ച്ച നടത്തിയില്ല അതുകൊണ് അതൃപ്തിയുണ്ടെന്നും ഗോപിനാഥ്‌ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:പ്രസ് ക്ലബ്ബിനും മോൺസന്റെ സഹായം: നല്‍കിയ10 ലക്ഷത്തിൽ സഹിന്‍ 5 ലക്ഷം അടിച്ചുമാറ്റിയെന്ന് സെക്രട്ടറി

‘പ്രാഥമികാംഗത്വം രാജിവച്ചയാള്‍ക്ക് ഭാരവാഹിത്വം തന്നില്ലെന്നു പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനെപ്പറ്റി സീരിയസായ ചര്‍ച്ച നടന്നിട്ടില്ല . മാധ്യമങ്ങളോട് സംസാരിക്കുന്നതല്ലാതെ മറ്റു കോണ്‍ഗ്രസുകാരുമായി താന്‍ സംസാരിച്ചിട്ടില്ല. ഹൈക്കമാന്റ് പുതിയ കളരി നടത്തുകയാണ്’, ഗോപിനാഥ്‌ പരിഹസിച്ചു.

‘സെമി കേഡര്‍ സിസ്റ്റം വിജയകരമായി നടപ്പാക്കാന്‍ കേഡറെ ഒഴിവാക്കുന്നതാവും കോണ്‍ഗ്രസിലെ പുതിയ രീതി. കേഡറായതു കൊണ്ടാണ് തന്നെ ഒഴിവാക്കിയത്. കേഡറായതു കൊണ്ടാണ് ഷാഫി പറമ്പില്‍ പെരുങ്ങോട്ടു കുറുശ്ശിയിലെ യൂത്ത് കോണ്‍ഗ്രസ് പിരിച്ചുവിട്ടത്. പെരുങ്ങോട്ടു കുറുശിക്കാര്‍ കാണാത്ത നേതാവാണ് ഷാഫി’, എ വി ഗോപിനാഥ് പറഞ്ഞു.

‘ഇവിടെ നേതാക്കന്മാരുടെ പാദസ്പര്‍ശമേല്‍ക്കാറില്ല. അതുകൊണ്ട് പെരിങ്ങോട്ടുകുറിശ്ശി ധന്യമാണ്. ആലോചിച്ച്‌ തന്നെയാണ് രാജിവച്ചത്. അതെന്റെ വ്യക്തിപരമായ തീരുമാനം. ഇപ്പോള്‍ കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ പട്ടികയെപ്പറ്റി പറയുന്നില്ല’, ഗോപിനാഥ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button