UAELatest NewsNewsInternationalGulf

കലാ സാംസ്‌കാരിക പ്രവർത്തകൻ വി ടി വി ദാമോദരന് യുഎഇ ഗോൾഡൻ വിസ

അബുദാബി: കലാ സാംസ്‌കാരിക പ്രവർത്തകൻ വി ടി വി ദാമോദരന് യുഎഇ ഗോൾഡൻ വിസ. കലാസാഹിത്യ, സാംസ്‌കാരിക പ്രവർത്തന മികവിന് വി.ടി.വി ദാമോദരന് ഗോൾഡൻ വിസ ലഭിച്ചത്. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. പയ്യന്നൂർ സ്വദേശിയായ വി.ടി.വി ദാമോദരൻ അബുദാബി പികെഎഫ് ഇന്റർനാഷനൽ ഓഡിറ്റിങ് കമ്പനിയിലെ സീനിയർ കൺസൽട്ടന്റാണ്.

Read Also: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നതിന്റെ ജാള്യത മറയ്ക്കാൻ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ ശ്രമിക്കുന്നു: എസ്.എഫ്.ഐ

യുഎഇയെക്കുറിച്ചും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെ കുറിച്ചും എഴുതിയ കവിതകൾ അറബിക് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്.

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ് എന്നീ താരങ്ങൾക്കും സംവിധായകരായ സലീം അഹമ്മദിനും സന്തോ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: ടി20 ലോകകപ്പില്‍ കിരീട സാധ്യത ഈ രണ്ട് ടീമുകൾക്ക്: ഷെയിന്‍ വോണ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button