KottayamNattuvarthaLatest NewsKeralaNews

എഐഎസ്എഫുകാർ പ്രവർത്തകയെ കേറിപ്പിടിച്ചു: എസ്എഫ്ഐയുടെ പരാതിയിൽ പോലീസ് കേസ്, വിവരം പെൺകുട്ടി അറിഞ്ഞോ എന്ന് പരിഹാസം

കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിൽ എഐഎസ്എഫിനെതിരെ മറുപരാതിയുമായി എസ്എഫ്ഐ രംഗത്ത്. സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകയോട് എഐഎസ്എഫ് പ്രവ‍ർത്തക‍ർ അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും തങ്ങളുടെ പ്രവ‍ർത്തകരെ മ‍ർദ്ദിച്ചെന്നും ആരോപിച്ച് എസ്എഫ്ഐ പോലീസിൽ പരാതി നൽകി. ഇതേതുടർന്ന് ഏഴ് എഐഎസ്എഫ് പ്രവ‍ർത്തകർക്കെതിരെ കോട്ടയം ​ഗാന്ധിന​ഗ‍ർ പോലീസ് കേസെടുത്തു.

അതേസമയം കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എസ്എഫ്ഐയുടെ മറുപരാതിയെന്ന് എഐഎസ്എഫ് ആരോപിച്ചു. തങ്ങൾ നൽകിയ കേസിനെ പ്രതിരോധിക്കാൻ മാത്രമാണ് എസ്എഫ്ഐ നേതാക്കൾ പരാതി നൽകിയതെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ് ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടാൽ എന്താണ് നടന്നതെന്ന് വ്യക്തമാകുമെന്നും സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് എസ്എഫ്ഐ പരാതി നൽകുന്നതെന്നും നന്ദു ജോസഫ് പറഞ്ഞു.

പുസ്തകത്തിൽ ഇസ്ലാം മത വിരുദ്ധ പരാമർശമെന്ന് ആരോപണം: അധ്യാപകൻ അറസ്റ്റിൽ, പുസ്തകം നിരോധിക്കണമെന്ന് പോപ്പുലർ ഫ്രണ്ട്

വനിതാ പ്രവർത്തകയെ എഐഎസ്എഫ് പ്രവർത്തകർ മർദ്ദിച്ചതും കടന്നു പിടിച്ചതും എസ്എഫ്ഐക്കാർ ഇപ്പോഴാണോ അറിഞ്ഞതെന്നുംകയറി പിടിച്ചതായി പരാതി നൽകിയത് ആ പെൺകുട്ടിയെങ്കിലും അറിഞ്ഞിട്ടുണ്ടോയെന്നും ‌നന്ദു ജോസഫ് പരിഹസിച്ചു. എസ്എഫ്ഐ പ്രവ‍ർത്തക‍ർ വനിതാ നേതാവിനെ മർദ്ദിച്ചുവെന്നും ബലാത്സംഗഭീഷണി മുഴക്കിയെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നുമാണ് എഐഎസ്എഫ് പരാതിയിൽ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button