COVID 19PalakkadKeralaNattuvarthaLatest NewsNewsIndia

നൂറ് കോടിയെന്ന ചരിത്ര നിമിഷം: കേന്ദ്രസർക്കാറിന് ആദരം അർപ്പിച്ച് യുവമോർച്ചയുടെ മനുഷ്യ ശൃംഖല

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് നൂറു കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്ത കേന്ദ്രസർക്കാറിന് ആദരം അർപ്പിച്ചുകൊണ്ട് യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനത്ത് വച്ച് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടു മനുഷ്യ ശൃംഖല സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ച പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ്, ബിജെപി ജില്ലാ ഉപാധ്യക്ഷ അഡ്വ.ശാന്താദേവി, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ഇ.പി.നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്.ധനേഷ് എന്നിവർ സംസാരിച്ചു.

ഇന്നലെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. ജനുവരി 16 ന് തുടങ്ങിയ വാക്സിനേഷന്‍ യജ്ഞം ഒന്‍പത് മാസത്തിനുള്ളിലാണ് 100 കോടി പിന്നിട്ടത്. ഇതോടെ ചൈനക്ക് പിന്നാലെ വാക്സിനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്നലെ 99.7 കോടി പിന്നിട്ട വാക്സിനേഷന്‍ സെക്കന്‍റില്‍ 700 ഡോസ് എന്ന വിധം നല്‍കിയാണ് നൂറ് കോടി കടത്തിയത്. അതിനാല്‍ നൂറ് കോടി തികഞ്ഞപ്പോള്‍ വാക്സിൻ സ്വീകരിച്ചത് ആരാണെന്നറിയുക ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button