Latest NewsNewsInternationalOmanGulf

പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി: പുതിയ തീരുമാനവുമായി ഒമാൻ

മസ്‌കത്ത്: പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി ഒമാൻ. ഇനി മുതൽ ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി മൂന്ന് വർഷം വരെയായിരിക്കും. സ്വദേശികളുടെ സിവിൽ ഐഡിക്ക് അഞ്ച് വർഷം വരെയായിരിക്കും കാലാവധിയെന്നും ഒമാൻ അറിയിച്ചു.

Read Also: കശ്മീരിന്റെ പേരില്‍ ഇന്ത്യയോട് യുദ്ധം ചെയ്യുന്നവര്‍ക്കുളള ശക്തമായ താക്കീതുമായി അമിത് ഷാ

കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡൻസ് കാർഡ് പുതുക്കണമെന്നാണ് നിർദ്ദേശം. രാജ്യത്തെ സിവിൽ സ്റ്റാറ്റസ് നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്. ജനറൽ ഹസൻ ബിൻ മുഹ്‌സിൻ അൽ ഷർഖി ഇക്കാര്യം പ്രഖ്യാപിച്ചത്.

10 വയസിന് മുകളിലുള്ള പ്രവാസികൾ രാജ്യത്തെ പ്രവേശിച്ച് 30 ദിവസത്തിനകം റെസിഡൻസ് കാർഡ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ നിയമങ്ങൾ ഇന്നു മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. കാർഡ് ലഭിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തി നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതിൽ ഇളവുകൾ ആവശ്യമെങ്കിൽ അനുവദിക്കും. ഒറിജിനൽ പാസ്‌പോർട്ടും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള നോട്ടിഫിക്കേഷനും ഹാജരാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Read Also: സർക്കാർ ജീവനക്കാർക്ക് സ്മാർട്ട് വാച്ച് നൽകുമെന്ന് മുഖ്യമന്ത്രി: നീക്കം പ്രവർത്തന സമയത്ത് ജീവനക്കാർ എവിടെയെന്ന് അറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button