ErnakulamNattuvarthaLatest NewsKeralaNews

ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി എഴുതി കോടതിയിൽ സമർപ്പിക്കണം: ജൂഡ് ആന്റണി

കൊച്ചി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുമ്പോഴും, ഡാമിന്റെ സുരക്ഷയെയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെയും അവഗണിച്ച് നിസ്സംഗത പാലിക്കുന്ന അധികൃതർക്കും ഭരണകൂടത്തിനുമെതിരെ ശക്തമായ വിമർശനവുമായി സംവിധായകൻ ജൂഡ് ആന്റണി രംഗത്ത്.

ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം ഒരു മരണമൊഴി എഴുതി ഇപ്പോഴേ കോടതിയിൽ സമർപ്പിക്കണമെന്നും 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ലെന്നും ജൂഡ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ജൂഡിന്റെ അഭിപ്രായത്തെ അംഗീകരിച്ച് രംഗത്ത് വന്നത്.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഒരേ പ്രദേശത്ത് 3 ദിവസത്തിനുള്ളിൽ 12 മോഷണങ്ങൾ: അടിവസ്ത്രം ധരിച്ച് നടന്നുപോകുന്നയാളുടെ ദൃശ്യം സിസിടിവിയിൽ, ഭീതിയോടെ ജനം

ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button