KeralaLatest NewsNews

മിണ്ടാപ്രാണികളോട് കൊടുംക്രൂരത: പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

കണ്ണൂര്‍ : സംസ്ഥാനത്ത് മിണ്ടാപ്രാണികളോട് വീണ്ടും കൊടുംക്രൂരത. മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം വീടിന്റെ വാതില്‍പ്പടിയിലും മറ്റ് രണ്ട് പൂച്ചകളുടെ ജഡം വീട്ടുമുറ്റത്തുമാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് പൂച്ചകളുടെ തല വെട്ടിമാറ്റിയ നിലയിലാണ്.സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്ന് പൂലര്‍ച്ചെ 5.45 ഓടെയാണ് പൂച്ചകുഞ്ഞുങ്ങളുടെ ജഡം വീട്ടുവരാന്തയിലെ മാറ്റില്‍ കണ്ടത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോള്‍ മറ്റ് പൂച്ചകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം കണ്ട് വലിയ ഞെട്ടലുണ്ടായെന്നും തന്റെ മക്കള്‍ നിലവിളിച്ചെന്നും ചന്ദ്രന്‍ പറഞ്ഞു.

Read Also  :  ആര്യവേപ്പിന്‍റെ ഔഷധ ഗുണങ്ങള്‍ എന്തെല്ലാം?

ചന്ദ്രനും സമീപവാസികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്ന് തള്ളിയതെന്നും സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button